Accidental Death | സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക് അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക് അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബൈപാസില്‍ ഞായറാഴ്ച പുലര്‍ചെ നാലരയോടെയാണ് അപകടം. തൃക്കുന്നപ്പുഴ അബ്ദുല്‍ ഹകീം -നുസ്രത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹകീം (21) ആണ് മരിച്ചത്.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫൗസിയ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accidental Death | സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക് അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മംഗലാപുരം യേനെപ്പോയ മെഡികല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഫൗസിയ.

Keywords: Medical Student Died in Road Accident, Alappuzha, News, Student, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia