Accidental Death | കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മെഡികല്‍ വിദ്യാര്‍ഥിനി മരിച്ചു
Dec 9, 2023, 15:38 IST
തിരുവനന്തപുരം: (KVARTHA) കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മെഡികല്‍ വിദ്യാര്‍ഥിനി മരിച്ചു. എറണാകുളം ഉയദംപേരൂര്‍ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി വെള്ളിയാഴ്ച രാത്രി 11.35നാണ് മരിച്ചത്.
വെഞ്ഞാറന്മൂട് ഗോകുലം മെഡികല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡികല്‍ വിദ്യാര്‍ഥിയാണ്. ഡിസംബര്‍ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. വിദ്യാര്‍ഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Medical student died after fall from hostel building, Thiruvananthapuram, News, Medical Student Died, Accidental Death, Injury, Hospital, Treatment, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.