രോഗി എത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാര്‍ അനധികൃത ലീവില്‍, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍

 


ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com 07.02.2018) മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലെ രണ്ട് പുരുഷജീവനക്കാരുള്‍പ്പെടെ ഞായറാഴ്ച അധികൃതരുടെ അനുമതിയില്ലാതെ അവധിയെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുവാന്‍ അധികൃതരുടെ നീക്കം. ഞായറാഴ്ച ഉച്ചക്ക് 12ന് കുമളിയില്‍ നിന്ന് കൈയ്ക്ക് പരിക്കേറ്റ നിലയില്‍ യുവാവിനെ കൊണ്ടുവന്നിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു.

രോഗി എത്തിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാര്‍ അനധികൃത ലീവില്‍, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍

അതിനായി രോഗിയെ പ്രിപ്രേഷന്‍ നടത്തുവാന്‍ വേണ്ട നടപടി ചെയ്യുവാന്‍ നഴ്‌സിനോട് ആവശ്യപ്പെട്ടു. ഇതിനായി പുരുഷജീവനക്കാരെ അന്വേഷിച്ചപ്പോഴാണ് ജീവനക്കാര്‍ അവധിയാലാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് മറ്റു ചില വിഭാഗത്തിലേയും ക്ലാസ് ഫോര്‍ ജീവനക്കാരെ അന്വേഷിച്ചെങ്കിലും പലരും അവധിയിലാണെന്നാണ് അറിഞ്ഞത്. തുടര്‍ന്ന് അഡ്മിഷന്‍ കൗണ്ടറിലെ ജീവനക്കാരനെ കൊണ്ടുവന്നാണ് രോഗിയുടെ പ്രിപ്രേഷന്‍ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Patient, Kerala, Kottayam, Medical College, Medical college employees illegal leave issue; Authorities to give show cause notice.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia