മാധ്യമങ്ങള്‍ ഇടത് പക്ഷത്തിനെതിരെ വില കുറഞ്ഞ പ്രചാരണം നടത്തുന്നു: എന്‍.മാധവന്‍ കുട്ടി

 


ADVERTISEMENT

മാധ്യമങ്ങള്‍ ഇടത് പക്ഷത്തിനെതിരെ വില കുറഞ്ഞ പ്രചാരണം നടത്തുന്നു: എന്‍.മാധവന്‍ കുട്ടി
നീലേശ്വരം(കാസര്‍കോട്): മാധ്യമങ്ങള്‍ ഇടത് പക്ഷത്തിനെതിരെ വില കുറഞ്ഞ പ്രചാരണം നടത്തുകയാണെന്ന് ദേശാഭിമാനി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍. മാധവന്‍ കുട്ടി പറഞ്ഞു. നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച രക്തസാക്ഷ്യം സെമിനാറില്‍ മാധ്യമ വേട്ടയ്‌ക്കെതിരെ എന്ന വിഷയത്തെ ആസ്പതമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാലത്തും വലതുപക്ഷ മാധ്യമങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘടനാ ശേഷി ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങളെ ഇടതുപക്ഷം ചെറുത്തത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും മാധ്യമങ്ങല്‍ ഇടതുപക്ഷത്തേയും നേതാക്കളേയും വിചാരണ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫഌക്‌സ് ബോര്‍ഡ് വിപഌവങ്ങളുടെയും ഊമകത്ത് ഭീഷണികളുടെയും കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെതിരെ ഒളിഞ്ഞോ, തെളിഞ്ഞോ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ പ്രതികരിക്കുമെന്ന് വി.എസ് അനുകൂലികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കടുത്ത ഔദ്യോഗീക പക്ഷക്കാരനായ മാധവന്‍ കുട്ടി പ്രസംഗത്തില്‍ വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. അതിനാല്‍ പരിപാടി സമാധാന പരമായാണ് നടന്നത്. നേരത്തെ മാധവന്‍ കുട്ടിക്കെതിരെ വി.എസിന്റെ ശക്തികേന്ദ്രമായ നീലേശ്വരത്ത് പോസ്റ്ററും ഫഌക്‌സ് ബോര്‍ഡും ഉയര്‍ന്നിയിരുന്നു.

Keywords: Kerala, Kasaragod, Nileshwaram, N. Madhavan Kutti.



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia