മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവിന് ഹൈകോടതി സ്റ്റേ; കേന്ദ്ര സര്‍കാറിനോട് വിശദീകരണം തേടി, തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും
Jan 31, 2022, 17:48 IST
കൊച്ചി: (www.kvartha.com 31.01.2022) മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍കാര്‍ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു. രണ്ട് ദിവസത്തേക്കാണ് മരവിപ്പിച്ചത്. ഹര്‍ജി ബുധനാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി.
പ്രവര്‍ത്തനം തടഞ്ഞത് സംബന്ധിച്ച് കേന്ദ്ര സര്‍കാറിനോട് കോടതി വിശദീകരണം തേടി. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും.
എന്നാല്‍ സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സുരക്ഷ കാരണം പറഞ്ഞ സര്‍കാര്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തി വയ്ക്കുകയാണെന്നുമായിരുന്നു എഡിറ്റർ പ്രമോദ് രാമന്‍ അറിയിച്ചത്. രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്.
Keywords: News, Kerala, State, Kochi, Chennai, Ban, High Court of Kerala, Stay order, Central Government, MediaOne ban; High Court stayed the order for two days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.