MDMA seized | കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി കാറ്ററിംഗ് തൊഴിലാളിയുള്‍പെടെ 2 പേര്‍ അറസ്റ്റില്‍
Jul 7, 2022, 22:00 IST
കണ്ണൂര്‍: (www.kvartha.com) കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍. കാറ്ററിംഗ് തൊഴിലാളി കരിവെള്ളൂര്‍ സ്വദേശികളായ കെ അനൂപ് (38), വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ് ഐ സിസി അബ്രഹാമും സംഘവും പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ചെ 4.15 ഓടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ രണ്ട് ഗ്രാം എം ഡി എം എയുമായി പൊലീസ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കെ എല്‍ 59 പി 5690 നമ്പര്‍ എര്‍ടിക മാരുതി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: MDMA seized, two arrested, Kannur, News, Drugs, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.