Meeting | കരിപ്പൂരില്‍ എയര്‍ ഇന്‍ഡ്യാ സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അബ്ദുര്‍ റഹ് മാനുമായി കൂടിക്കാഴ്ച നടത്തി എം ഡി എഫ് നേതാക്കള്‍

 


മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കും ശാര്‍ജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സര്‍വീസ് നടത്തുന്ന എയര്‍ ഇന്‍ഡ്യാ വിമാനങ്ങള്‍ കാരണമില്ലാതെ മാര്‍ച് മുതല്‍ നിര്‍ത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ കേരള സര്‍കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം(എംഡിഎഫ്) സെന്‍ട്രല്‍ കമിറ്റി ഭാരവാഹികള്‍ ഹജ്ജ് കായിക റെയില്‍വെ കാര്യ മന്ത്രി വി അബ്ദുര്‍ റഹ് മാനുമായി കൂടികാഴ്ച നടത്തി നിവേദനം നല്‍കി.

Meeting | കരിപ്പൂരില്‍ എയര്‍ ഇന്‍ഡ്യാ സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അബ്ദുര്‍ റഹ് മാനുമായി കൂടിക്കാഴ്ച നടത്തി എം ഡി എഫ് നേതാക്കള്‍

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ദുബൈ, ശാര്‍ജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് എയര്‍ ഇന്‍ഡ്യയെ ആയിരുന്നു.

ഈ സെക്ടറിലേക്ക് എയര്‍ ഇന്‍ഡ്യാ സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍കാര്‍ തയാറാവണമെന്ന് എംഡിഎഫ് ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് അംശാദായം അടക്കുന്നത് ഏതെങ്കിലും സാഹചര്യത്തില്‍ മുടങ്ങിപോയാല്‍ അംശാദായത്തിന് പുറമെ ഭീമമായ സംഖ്യ പലിശയിനത്തില്‍ ഈടാക്കുന്നത് പിന്‍വലിക്കുക, അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റത്തവണ അടവിലൂടെ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുക, തിരുന്നാവായ -ഗുരുവായൂര്‍ റെയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.

എംഡിഎഫ് സെന്‍ട്രല്‍ കമിറ്റി പ്രസിഡന്റ് എസ് എ അബൂബകര്‍, ഭാരവാഹികളായ അശ്‌റഫ് കളത്തിങ്ങല്‍ പാറ, നിസ്താര്‍ ചെറുവണ്ണൂര്‍, ഫ്രീഡാ പോള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: MDF leaders meet with Minister Abdur Rahman demanding resist decision to stop the air in Karipur, Malappuram, News, Air India Express, Karipur Airport, Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia