Criticized | എല്‍ ഡി എഫ് കോര്‍പറേഷന് മുന്‍പില്‍ നടത്തിയ സമരം അപഹാസ്യം; ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്ന് മേയര്‍ ടിഒ മോഹനന്‍
Mar 16, 2023, 21:43 IST
കണ്ണൂര്‍: (www.kvartha.com) മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണത്തിനായി കീറിയ റോഡുകളുടെ പ്രവൃത്തി നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമ്പോഴും കോര്‍പറേഷനെതിരെ സമരവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍.
ബ്രഹ്‌മപുരത്തെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ഇത്തരം സമരനാടകങ്ങള്‍ നടത്തുന്നത്. സമരത്തിന് കാരണമായി പറയുന്ന പോസ്റ്റ് ഓഫീസ്-പാറക്കണ്ടി റോഡ് ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുഴിക്കുന്ന് - താളിക്കാവ് റോഡിന്റെ ടാറിങ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വെളളിയാഴ്ച കവിതാ തിയേറ്റര്‍-മുനീശ്വരന്‍ കോവില്‍ റോഡ് പണി ആരംഭിക്കും. ഇത്തരത്തില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് റോഡ്, ഗേള്‍സ് സ്‌കൂള്‍ - എസ് എന്‍ പാര്‍ക് റോഡ് ടാറിംഗ്, ഗോഖലെ റോഡ് ഇന്റര്‍ലോക് എന്നീ പ്രവൃത്തികള്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എല്‍ ഡി എഫ് സമരത്തിനിടയില്‍ ജോലിക്ക് ഹാജരാകാന്‍ എത്തിയ ജീവനക്കാരെയും കൗണ്‍സിലര്‍മാരെയും ഓഫീസിലേക്ക് കയറ്റി വിടാതിരുന്നപ്പോള്‍ പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയും സമരക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്തതെന്നും മേയര്‍ ആരോപിച്ചു.
നേരത്തേ സമരങ്ങള്‍ നടന്നപ്പോള്‍ ഓഫീസില്‍ ജീവനക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ട്. ജീവനക്കാരെയും കൗണ്‍സിലര്‍മാരെയും ഓഫീസില്‍ പ്രവേശിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞപ്പോഴും എല്‍ ഡി എഫ് പ്രവര്‍ത്തകരെ പോലെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പെരുമാറിയത്.
നിഷ്പക്ഷമായി പെരുമാറേണ്ടിയിരുന്ന പൊലീസ് സംവിധാനം ഈ രൂപത്തില്‍ അധ:പതിക്കുന്നത് വളരെ അപമാനകരമാണ്. ഓഫീസിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് സിറ്റി പൊലീസ് കമീഷണറോട് ഫോണിലൂടെയും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും ഇതാണ് അവസ്ഥ. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ട മാര്‍ച് അവസാനം ഇത്തരം സമരവുമായി ഇറങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മേയര്‍ ആരോപിച്ചു.
Keywords: Mayor TO Mohanan Against Police, Kannur, News, Road, Allegation, Protection, Police, Kerala.
ബ്രഹ്‌മപുരത്തെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ഇത്തരം സമരനാടകങ്ങള്‍ നടത്തുന്നത്. സമരത്തിന് കാരണമായി പറയുന്ന പോസ്റ്റ് ഓഫീസ്-പാറക്കണ്ടി റോഡ് ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുഴിക്കുന്ന് - താളിക്കാവ് റോഡിന്റെ ടാറിങ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വെളളിയാഴ്ച കവിതാ തിയേറ്റര്‍-മുനീശ്വരന്‍ കോവില്‍ റോഡ് പണി ആരംഭിക്കും. ഇത്തരത്തില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് റോഡ്, ഗേള്‍സ് സ്‌കൂള്‍ - എസ് എന്‍ പാര്‍ക് റോഡ് ടാറിംഗ്, ഗോഖലെ റോഡ് ഇന്റര്‍ലോക് എന്നീ പ്രവൃത്തികള്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എല്‍ ഡി എഫ് സമരത്തിനിടയില്‍ ജോലിക്ക് ഹാജരാകാന്‍ എത്തിയ ജീവനക്കാരെയും കൗണ്‍സിലര്‍മാരെയും ഓഫീസിലേക്ക് കയറ്റി വിടാതിരുന്നപ്പോള്‍ പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയും സമരക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്തതെന്നും മേയര്‍ ആരോപിച്ചു.
നേരത്തേ സമരങ്ങള്‍ നടന്നപ്പോള്‍ ഓഫീസില്‍ ജീവനക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ട്. ജീവനക്കാരെയും കൗണ്‍സിലര്‍മാരെയും ഓഫീസില്‍ പ്രവേശിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞപ്പോഴും എല്‍ ഡി എഫ് പ്രവര്‍ത്തകരെ പോലെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പെരുമാറിയത്.
Keywords: Mayor TO Mohanan Against Police, Kannur, News, Road, Allegation, Protection, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.