Booked | 'മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ല'; കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ കേസ്
Apr 28, 2024, 14:22 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തമ്പാനൂര്‍ ഡിപോയിലെ ഡ്രൈവര്‍ യദു എല്‍ എചിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് നടപടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്ടം മുതല്‍ ബസും കാറും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബസ് നിര്‍ത്തിയിട്ട സമയത്ത് മേയറുടെ വാഹനം കുറുകെ നിര്‍ത്തുകയും എന്തുകൊണ്ടാണ് സൈഡ് തരാത്തതെന്ന് ചോദിക്കുകയും ചെയ്തു. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സചിന്‍ ദേവ് എംഎല്‍എയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറും മേയറും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്.
തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യ രാജേന്ദ്രന്റെ പരാതിയിലുള്ളത്. രാത്രി തന്നെ പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചത്.
എന്നാല്‍, ഡ്രൈവറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തിട്ടില്ല. തന്നോട് മോശമായി പെരുമാറിയെന്നും കെ എസ് ആര്‍ ടി സി ബസിന്റെ ട്രിപ് മുടക്കുകയും വാഹനം ബസിന് കുറുകെ നിര്‍ത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവര്‍ പരാതി നല്‍കിയത്.
അതേസമയം, ഡ്രൈവറും മേയറും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏത് സര്‍കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്പളം തന്നിട്ട് വര്‍ത്തമാനം പറയാമെന്നും ഡ്രൈവര്‍ മേയറോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
Keywords: Mayor Arya Rajendran's issues; Case against KSRTC driver, Thiruvananthapuram, News, Mayor Arya Rajendran, Complaint, Police, Booked, KSRTC Bus Driver, Vehicles, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.