SWISS-TOWER 24/07/2023

Marriage | മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ കെ എം സചിന്‍ ദേവും വിവാഹിതരായി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ കെ എം സചിന്‍ ദേവും വിവാഹിതരായി. എ കെ ജി സെന്ററില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സി പി എം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രടറിമാര്‍ അടുത്ത ബന്ധുക്കള്‍ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.

പ്രമുഖ നേതാക്കളെല്ലാം ഇരുവര്‍ക്കും ആശംസകളറിയിക്കാന്‍ എത്തി. മുഖ്യമന്ത്രി കുടുംബസമേതം എത്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തില്‍ സൂചിപ്പിച്ചിരുന്നു. 

Marriage | മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ കെ എം സചിന്‍ ദേവും വിവാഹിതരായി

വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.

നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സചിന്‍ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സചിന്‍ ദേവ് എസ് എഫ് ഐ അഖിലേന്‍ഡ്യാ ജോയിന്റ് സെക്രടറിയാണ്. സി പി എം കോഴിക്കോട് ജില്ലാ കമിറ്റിയംഗവുമാണ്.

തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറായത്. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാലാ ഏരിയ കമിറ്റിയംഗവുമാണ്.

Keywords: Mayor Arya Rajendran weds MLA Sachin Dev at a simple function in AKG Centre , Thiruvananthapuram, News, Marriage, Chief Minister, Family, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia