ലോക് ഡൗണ്‍: വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി; ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് വേണ്ടി സര്‍കാര്‍ നിര്‍ദേശപ്രകാരം 3 ബസുകള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.05.2021) സംസ്ഥാനത്ത് മേയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് വേണ്ടി സര്‍കാര്‍ നിര്‍ദേശപ്രകാരം മൂന്നു ബസുകളും ഏര്‍പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗണ്‍: വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി; ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് വേണ്ടി സര്‍കാര്‍ നിര്‍ദേശപ്രകാരം 3 ബസുകള്‍
Aster_MIMS ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫിസര്‍മാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. അല്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും സജ്ജീകരണം ഒരുക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 9447071021, 0471 2463799.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫിസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നും സിഎംഡി നിര്‍ദേശിച്ചു.

Keywords:  Maximum bus services on Thursday and Friday: KSRTC, Thiruvananthapuram, News, Lockdown, KSRTC, Passengers, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia