ലോക് ഡൗണ്‍: വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി; ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് വേണ്ടി സര്‍കാര്‍ നിര്‍ദേശപ്രകാരം 3 ബസുകള്‍
May 6, 2021, 16:58 IST
തിരുവനന്തപുരം: (www.kvartha.com 06.05.2021) സംസ്ഥാനത്ത് മേയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് അടിയന്തരമായി കേരളത്തിലേക്ക് വരേണ്ടവര്‍ക്ക് വേണ്ടി സര്‍കാര്‍ നിര്‍ദേശപ്രകാരം മൂന്നു ബസുകളും ഏര്‍പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫിസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നും സിഎംഡി നിര്‍ദേശിച്ചു.
Keywords: Maximum bus services on Thursday and Friday: KSRTC, Thiruvananthapuram, News, Lockdown, KSRTC, Passengers, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.