Assaulted | 'പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി; ജോലി തടസ്സപ്പെടുത്തിയെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും ആരോപണം
Oct 13, 2023, 15:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാവേലിക്കര: (KVARTHA) പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തഴക്കര പഞ്ചായതിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ വച്ച് അതിക്രമം നടന്നതെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ പോര്‍ടലില്‍ ആണ് ഇവര്‍ പരാതി നല്‍കിയത്.
ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. കുന്നം മലയില്‍ സലില്‍ വിലാസില്‍ സാം തോമസിനെതിരെയാണ് പരാതി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞുവെന്നും ഉടുതുണിയുയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചുവെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇയാളുടെ വീട്ടില്‍നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വീടിനു പുറത്ത് മതിലിനരികില്‍ സുരക്ഷിതമായി ചാക്കിലാക്കി വച്ചശേഷം മറ്റിടങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ ഹരിതകര്‍മസേനാംഗങ്ങള്‍ പോയി. ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജന്‍ക്ഷനില്‍ കൊണ്ടുപോയി റോഡരികില്‍ ഉപേക്ഷിച്ചു. ശേഖരിച്ചുവച്ച മാലിന്യം എടുക്കാന്‍, ഉച്ചക്കുശേഷം എത്തിയ സ്ത്രീകള്‍ സാമിനോടു പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി.
കയ്യേറ്റത്തിനു മുതിര്‍ന്നപ്പോള്‍ പിന്തിരിഞ്ഞ് ഓടിയതു കൊണ്ടാണു ദേഹോപദ്രവത്തില്‍നിന്നു രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്. പഞ്ചായത് സെക്രടറിയുടെ സാന്നിധ്യത്തില്‍ മാവേലിക്കര പൊലീസിലും ഇതുസംബന്ധിച്ച് പരാതി നല്‍കി. എന്നാല്‍ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയശേഷം സാമിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നുമുള്ള ആക്ഷേപം ഉണ്ട്. അതിക്രമത്തില്‍ ഹരിതകര്‍മ സേന മാവേലിക്കര ഏരിയ കമിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Keywords: Mavelikkara: Haritha karma Sena Members Assaulted, Alappuzha, News, Haritha Karma Sena Members, Assault, Chief Minister, Pinarayi Vijayan, Portal, Police, Compliant, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.