Accidental Death | മാവേലിക്കരയില്‍ ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

മാവേലിക്കര: (www.kvartha.com) ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 കാരിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഓടോ റിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, സ്‌കൂടര്‍ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ എന്നിവരാണ് മരിച്ചത്. 
Aster_MIMS

വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു അപകടം. ഓടോ റിക്ഷ ഡ്രൈവറായ ഹരീന്ദ്രന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജിലുമാണുള്ളത്.

Accidental Death | മാവേലിക്കരയില്‍ ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Accident-News, Mavelikara, Auto Rikshaw, Scooter, Drivers, Road Accident, Mavelikara: Auto and Scooter drivers died in tragic road accident.



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia