Award | മാതൃകാ മുഅല്ലിം അവാര്‍ഡിന് മൗലവി അബ്ദു സമദ് മുട്ടത്തെ തിരഞ്ഞെടുത്തു
Jan 23, 2024, 10:33 IST
കണ്ണൂര്‍: (KVARTHA) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃക മുഅല്ലിം അവാര്‍ഡിന് മൗലവി അബ്ദു സമദ് മുട്ടം കണ്ണൂര്‍ അര്‍ഹനായി. മൂന്നു പതിറ്റാണ്ടായി മദ്റസാ അധ്യാപനരംഗത്തും സമസ്തയുടെ പോഷക ഘടകങ്ങളുടെ നേതൃരംഗത്തും പ്രവര്‍ത്തിക്കുന്നയാളാണ് അബ്ദു സമദ് മുട്ടം.
കണ്ണൂര്‍ ജില്ലയിലെ മുട്ടം മഹല്ലിലെ പരേതനായ നാലകത്ത് ആലിക്കുഞ്ഞി ഹാജി-ബാച്ചി സുലൈമാന്റകത്ത് സൈനബ ഹജ്ജുമ്മ ദമ്പതികളുടെ മകനായി 1974 മെയ് അഞ്ചിന് ജനിച്ച അദ്ദേഹം മുട്ടം റഹ് മാനിയ്യ മദ്റസയില്‍ എട്ടാം തരം പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനം വെങ്ങര (മുട്ടം) മാപ്പിള യുപി സ്‌കൂളിലും, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലും പ്രീഡിഗ്രി പഠനം തളിപ്പറമ്പ സര്‍സയ്യിദ് കോളജിലും പൂര്‍ത്തിയാക്കി.
മുട്ടം ജുമാ മസ്ജിദ് ദര്‍സില്‍ മര്‍ഹും എ അഹ് മദ് മുസ്ല്യാര്‍ തൃക്കരിപ്പൂര്‍, എപി മുഹമ്മദ് മുസ്ല്യാര്‍ മുണ്ടക്കല്‍, മാണിയൂര്‍ അബ്ദുല്ല ബാഖവി എന്നിവരുടെ ശിക്ഷണത്തില്‍ ദര്‍സ് പഠനം പൂര്‍ത്തീകരിച്ചു. 1990-ല്‍ മാടായി റെയ്ന്‍ജിലെ മുട്ടം റഹ് മാനിയ്യ ഹയര്‍ സെകന്‍ഡറി മദ്റസയിലാണ് സമസ്ത ജില്ലാ മുശാവറ മെമ്പര്‍ മാണിയൂര്‍ അബ്ദുല്ല ബാഖവിയുടെ കീഴില്‍ ആദ്യമായി മദ്റസാ സേവനം ആരംഭിച്ചത്.
2005 മുതല്‍ മാടായി റെയ്ന്‍ജിലെ പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ ജമാലിയ്യ ഹയര്‍ സെകന്‍ഡറി മദ്റസയില്‍ സേവനം ചെയ്തു. 15 വര്‍ഷത്തിലധികമായി മാടായി റെയ്ന്‍ജ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജെനറല്‍ സെക്രടറിയായി പ്രവര്‍ത്തിച്ചു വരുന്നു. കോലാച്ചിക്കണ്ടി ഖദീജ ഭാര്യയും കുമ്പള ഇമാം ശാഫി അകാഡമി വിദ്യാഥിനി മര്‍ജാന ഫാത്വിമ, മാണിയൂര്‍ പാറാല്‍ ബുസ്താനുല്‍ ഉലും അറബിക് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ഇബ്രാഹിം, പഴയങ്ങാടി ഫാറൂഖ് പള്ളി ജമാലിയ്യ മദ്‌റസ വിദ്യാഥികളായ ആയിശ സുല്‍ത്വാന, അബ്ദുല്ല അന്‍വര്‍ എന്നിവര്‍ മക്കളുമാണ്.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി, ദീര്‍ഘകാലം ജില്ലാ ജെനറല്‍ സെക്രടറി, മാടായി ഗ്രാമ പഞ്ചായത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍, എസ് കെ എസ് ബി വി ജില്ലാ കണ്‍വീനര്‍, മുട്ടം മുസ്ലിം ജമാഅത്ത് കമിറ്റി സെക്രടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ക്ഷേമനിധി ബോര്‍ഡ് ഡെപ്യൂടി ചെയര്‍മാന്‍, കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ വര്‍കിംഗ് പ്രസിഡന്റ്,ജാമിഅ അസ് അദിയ്യ കോളേജ് സെക്രട്ടറി, വെങ്ങര രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് വരുന്നു.
ഈ മാസം 28-ന് ബംഗ്ലൂരുവില്‍വെച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക പ്രാചരണ ഉദ് ഘാടന സമ്മേളനത്തില്‍ വെച്ച് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

Keywords: Maulavi Abdul Samad Muttam selected for the Model Muallium Award, Kannur, News, Maulavi Abdu Samad Muttam, Award, Inauguration, Jifri Muthukkoya Thangal, Teacher, Madrasa, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.