Remanded | മട്ടന്നൂരിലെ സിം കാര്‍ഡ് തട്ടിപ്പ്; 2 യുവാക്കള്‍ കൂടി റിമാന്‍ഡില്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പ്രസ്തുത കേസില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു
വിദ്യാര്‍ഥികളുടെയും മറ്റും പേരില്‍ വ്യാപകമായി സിം കാര്‍ഡുകള്‍ വാങ്ങുകയും വിദേശത്തേക്ക് കൈമാറി ഓണ്‍ലൈന്‍ തട്ടിപ്പിനടക്കം ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്നും പൊലീസ്
കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ മേഖലയില്‍ നിന്നും മറ്റുള്ളവരുടെ പേരില്‍ വ്യാപകമായി സിം കാര്‍ഡുകള്‍ വാങ്ങി വിദേശത്തേക്ക് കടത്തുകയും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ കൂടി മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഉരുവച്ചാലിലെ മൊബൈല്‍ ഷോപ് ഉടമ പി സിയാദ്(26), മുഹമ്മദ് സ്വാലിഹ് (19) എന്നിവരെയാണ് മട്ടന്നൂര്‍ എസ് എച് ഒ ബിഎസ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രസ്തുത കേസില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. കീച്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഏഴ് സിം കാര്‍ഡുകള്‍ പ്രതികള്‍ വാങ്ങിയിരുന്നു. ഇവ പിന്നീട് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
വിദ്യാര്‍ഥികളുടെയും മറ്റും പേരില്‍ വ്യാപകമായി സിം കാര്‍ഡുകള്‍ വാങ്ങുകയും വിദേശത്തേക്ക് കൈമാറി ഓണ്‍ലൈന്‍ തട്ടിപ്പിനടക്കം ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. സിം കാര്‍ഡുകള്‍ നല്‍കുന്ന വകയില്‍ പ്രതിഫലമായി ലഭിച്ച വന്‍തുക പ്രതികളുടെ അകൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 918 സിം കാര്‍ഡുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
നിയമം ലംഘിച്ച് സിം കാര്‍ഡുകള്‍ എടുത്ത് നല്കിയതിനാണ് ഉരുവച്ചാലിലെ മൊബൈല്‍ ഷോപ് ഉടമ സിയാദിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. സ്വന്തം രേഖകള്‍ നല്കി മറ്റുള്ളവര്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.