CCTV Camera | വിമാനത്താവള നഗരത്തില്‍ മാലിന്യം തളളുന്നവരെ കുടുക്കാന്‍ നിരീക്ഷണ കാമറകളുമായി മട്ടന്നൂര്‍ നഗരസഭ

 


മട്ടന്നൂര്‍: (www.kvartha.com) വിമാനത്താവള നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ മട്ടന്നൂര്‍ നഗരസഭയുടെ മൂന്നാം കണ്ണ്. സര്‍കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. 'തേര്‍ഡ് ഐ അറ്റ് മട്ടന്നൂര്‍' എന്നാണ് പദ്ധതിയുടെ പേര്. 48 ഇടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുക.

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെങ്കിലും വാഹന അപകടങ്ങള്‍, മോഷണം എന്നിവ വീക്ഷിക്കുന്നതിനും പദ്ധതി സഹായകമാകും. ഇതോടെ മട്ടന്നൂര്‍ നഗരസഭയിലെ എല്ലാ പ്രദേശങ്ങളെയും കാമറ നെറ്റ് വര്‍കില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 48 മാലിന്യം തള്ളുന്ന ഇടങ്ങള്‍ കണ്ടെത്തിയത്.

ഇവിടങ്ങളില്‍ സി സി ടി വി സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും. കണ്‍ട്രോള്‍ യൂനിറ്റ് ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നഗരസഭയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് കണ്‍ട്രോള്‍ യൂനിറ്റ് ഒരുങ്ങുന്നത്.

നഗരസഭാ ചെയര്‍മാന്‍, സെക്രടറി എന്നിവര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ അവരുടെ കാബിനുകളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. പൊലീസിനും ഈ സംവിധാനം ലഭ്യമാക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഇടയായാല്‍ അവിടെയും കാമറകള്‍ സ്ഥാപിക്കും.
നഗരസഭയുടെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. സര്‍കാര്‍ അംഗീകൃത സ്ഥാപനമായ സില്‍ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

CCTV Camera | വിമാനത്താവള നഗരത്തില്‍ മാലിന്യം തളളുന്നവരെ കുടുക്കാന്‍ നിരീക്ഷണ കാമറകളുമായി മട്ടന്നൂര്‍ നഗരസഭ

കാമറകള്‍ക്ക് പുറമെ മാലിന്യങ്ങള്‍ തള്ളുന്നത് കണ്ടെത്താന്‍ രഹസ്യസേനയെയും നഗരസഭ രൂപീകരിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാമറക്കണ്ണുകള്‍ സഹായകമാകും.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. മാത്രമല്ല സാംക്രമിക രോഗങ്ങള്‍ പെരുകുന്നതിനും തെരുവുനായ ശല്യം വര്‍ധിക്കുന്നതിനും അവ കാരണമാകുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് തേര്‍ഡ് ഐ അറ്റ് മട്ടന്നൂര്‍ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ എന്‍ ശാജിത് മാസ്റ്റര്‍ പറഞ്ഞു.

Keywords:  Mattannur Municipal Corporation with surveillance cameras to catch those littering airport city, Kanur, News, CCTV Camera, Mattannur Municipal Corporation, Airport City, Environmental Problem, Stray Dogs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia