MDMA Seized | മട്ടാഞ്ചേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍; ലഹരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍കാര്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com) മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോയോളം (493gm ) എംഡിഎംഎയുമായി യുവാവ് പിടിയിലായി. ശ്രീനിഷ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തുവെന്നും മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

വലിയ രീതിയിലുള്ള ലഹരി മരുന്ന് ഒഴുക്ക് മട്ടാഞ്ചേരി ഭാഗത്തേക്ക് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇത്തരത്തില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് വ്യാഴാഴ്ച രാത്രിയില്‍ ഏതാണ്ട് അരക്കിലോ കിലോയോളം വരുന്ന എംഡിഎംഎയുമായി ഈ യുവാവ് പിടിയിലായത്. മുന്‍പ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന യുവാവാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളില്‍ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കന്‍ഡക്ടര്‍മാരായ നിയാസ്, നിസാം എന്നിവരില്‍ നിന്ന് 183 മിലി ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും വിപണനം നടത്തുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കും. 

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയില്‍ കേസ് തെളിയിക്കുന്നത് വരെ കാത്തുനില്‍ക്കാതെ നടപടിയെടുക്കും. സ്ഥിരമായി കേസുകളില്‍പെടുന്നവരുടെ പട്ടിക ഇതിനായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

MDMA Seized | മട്ടാഞ്ചേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോ എംഡിഎംഎയുമായി യുവാവ്  പിടിയില്‍; ലഹരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍കാര്‍


മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്ര നിയമത്തിലെ പഴുതുകള്‍ കാരണം വേഗത്തില്‍ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാനാണ് സംസ്ഥാന സര്‍കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചിക്കുന്നത്. ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സംസ്ഥാന സര്‍കാര്‍ നടത്തുന്നതെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്തെ വിതുരയില്‍ വ്യാഴാഴ്ച നടന്ന ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

Aster_MIMS Keywords:  News,Kerala,State,Kochi,Drugs,Goverment,Seized,Top-Headlines,Arrested,  Mattancheri: 493 gram MDMA seized 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia