Dead | മാതൃഭൂമി സ്പോര്‍ട്സ് ന്യൂസ് എഡിറ്റര്‍ പിടി ബേബി അന്തരിച്ചു
Jul 8, 2023, 20:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) മാതൃഭൂമി സ്പോര്‍ട്സ് ന്യൂസ് എഡിറ്റര്‍ പിടി ബേബി (50) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.40 -നായിരുന്നു അന്ത്യം. എറണാകുളം ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെയും റാഹേലിന്റെയും മകനാണ്.
ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പിടി ചാക്കോ, ഏലിയാമ്മ, സാറായി, പിടി ജോണി, പരേതയായ അമ്മിണി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നീറാംമുകള്‍ സെയ്ന്റ് പീറ്റേഴ്സ് ആന്‍ഡ് സെയ്ന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
1996ല്‍ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റില്‍ ജേണലിസ്റ്റ് ട്രെയിനായി ചേര്‍ന്ന ബേബി പിന്നീട് കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കില്‍ സബ് എഡിറ്ററായി. അതിനിടെയാണ് സ്പോര്‍ട്സ് ഡസ്‌കിനൊപ്പം ചേര്‍ന്നത്. പിന്നീട് ദീര്‍ഘകാലം മാതൃഭൂമിയുടെ സ്പോര്‍ട്സ് വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായി.
വിവിധ ദേശീയ അന്താരാഷ്ട്ര മത്സരങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി റിപോര്‍ട് ചെയ്തു. ഒളിംപിക്സ്, ലോകകപ്പ് ഫുട് ബോള്‍, ലോകകപ്പ് ക്രികറ്റ് എന്നീ മൂന്ന് കായിക മഹാമേളകള്‍ റിപോര്‍ട് ചെയ്ത കായിക പത്രപ്രവര്‍ത്തകനെന്ന അപൂര്‍വ ബഹുമതിക്കുടമയാണ്.
2011ല്‍ ഇന്‍ഡ്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ക്രികറ്റ് ലോകകപ്പ്, 2012 -ലെ ലന്‍ഡന്‍ ഒളിംപിക്സ്, 2018 -ല്‍ റഷ്യ വേദിയായ ലോകകപ്പ് ഫുട്ബോള്‍ എന്നിവയാണ് ബേബി റിപോര്‍ട് ചെയ്തത്. ഇതുകൂടാതെ ഐ പി എല്‍, സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ്, ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ തുടങ്ങി ഒട്ടേറെ കായികമേളകളുടെ ആവേശം മാതൃഭൂമിയുടെ വായനക്കാരിലെത്തിച്ചു.
കൊച്ചിയില്‍ സീനിയര്‍ സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും ചീഫ് റിപോര്‍ടറായും ആലപ്പുഴയില്‍ ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ച ശേഷം 2018 -ല്‍ ആണ് കോഴിക്കോട് സ്പോര്‍ട്സ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റത്.
റിപോര്‍ടിങ്ങിനൊപ്പം പത്രരൂപകല്‍പനയിലും മികവുകാട്ടിയ ബേബിയാണ് വായനക്കാരുടെ പ്രശംസനേടിയ മാതൃഭൂമിയുടെ പല പ്രത്യേക പേജുകളും ഒരുക്കിയത്. അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മെസി മുത്തം എന്ന തലക്കെട്ടോടെ ബേബി രൂപകല്‍പന ചെയ്ത മാതൃഭൂമിയുടെ ഒന്നാം പേജ് ന്യൂസ് പേപര്‍ ഡിസൈന്‍ വെബ് സൈറ്റിന്റെ അന്താരാഷ്ട്ര ന്യൂസ് പേപര്‍ ഡിസൈന്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി. ഈ പുരസ്‌കാരത്തില്‍ വെങ്കലവും ബേബി രൂപകല്‍പന ചെയ്ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു ഇത്.

Keywords: Mathrubhumi news editor PT Baby passed away, Kochi, News, Mathrubhumi News Editor, PT Baby Passed Away, Sports Writer, Report, Gold Medal, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.