/ സോണൽ മൂവാറ്റുപുഴ
(KVARTHA) മാത്യു കുഴൽ നാടൻ ആകുമോ ചാലക്കുടി പാർലമെൻ്റ് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥി. അതാണ് ഇപ്പോൾ സമൂഹത്തിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. നിലവിലെ ചാലക്കുടി എം.പി ബെന്നി ബഹനാൻ മത്സരിച്ചില്ലെങ്കിൽ ചാലക്കുടിയിൽ യു.ഡി.എഫ് പരിഗണിക്കുന്ന ആദ്യ പേര് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെതാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ . മാത്യു കുഴൽനാടനെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഹൈക്കമാൻ്റ് ആഗ്രഹിക്കുന്നു എന്നതാണ് വിവരം. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഏത് സീറ്റിൽ മത്സരിച്ചാലും വിജയിക്കുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർഥിയാണ് മാത്യു കുഴൽ നാടൻ.
നിലവിലെ ചാലക്കുടി എം.പി ബെന്നി ബഹനാന് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് താല്പര്യമെന്നാണ് അറിയുന്നത്. ചിലപ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്കും അദ്ദേഹം പരിഗണിക്കപ്പെട്ടേക്കാം. ഇന്ന് കോൺഗ്രസിലെ സീനിയർ നേതാക്കളിൽ ഒരാളാണ് ബെന്നി ബെഹനാൻ. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം ബെന്നിയെ പോലെ ഒരാൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കേണ്ടത് പാർട്ടി ശക്തിപ്പെടാൻ ഇടയാക്കുമെന്ന് ചിന്തിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഏറെയും. ഒപ്പം തന്നെ കോൺഗ്രസിലെ ഒരു വിഭാഗമായ എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടി അന്തരിച്ച ശേഷം അനാഥമാണ്. അവരെ ഒന്നിച്ച് കോർത്ത് കൊണ്ടുപോകാൻ ഏറ്റവും ബെറ്റർ ബെന്നി ബഹനാൻ ആണെന്ന് എ ഗ്രൂപ്പ് നേതാക്കളും കരുതുന്നു.
എ ഗ്രൂപ്പിന് ഒരു ഉണർവ്വ് ഉണ്ടാകാൻ ബെന്നി ബഹനാൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നേ പറ്റു എന്ന് അവർ പറയുന്നു. ആ നിലയിൽ ബെന്നി ബഹനാൻ പാർലമെൻ്റിൽ മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള സാഹചര്യവും ഏറെയാണ്. ബെന്നി ബെഹനാൽ ഇനി ചാലക്കുടിയിൽ മത്സരിച്ചാലും ജയസാധ്യത ആണ് ഏറെയും ഉള്ളത്. ചാലക്കുടി മണ്ഡലം എന്നത് യാക്കോബായ വിഭാഗക്കാർക്ക് വളരെ മുൻതൂക്കം ഉള്ള മണ്ഡലമാണ്. പെരുമ്പാവൂരും അങ്കമാലിയും ഒക്കെ ഈ വിഭാഗക്കാർ കൂടുതലാണ്. കുഴൽനാടനും ബെന്നി ബഹനാനും ഒക്കെ യാക്കോബായ വിഭാഗത്തിൽ പെടുന്നവരാണ്. ജാതി സമവാക്യം നോക്കിയാലും ബെന്നി ബഹ്‌നാനും മാത്യു കുഴൽനാടനും ഒരു വിഭാഗത്തിൽ നിന്നും ഉള്ളവരാണ് എന്നതും ജയസാധ്യത വർധിപ്പിക്കും.
അതിനാൽ ഇവരിൽ ആരും മത്സരിച്ചാലും വലിയ എതിർപ്പില്ലാതെ ജയിക്കാൻ പറ്റുമെന്ന് കോൺഗ്രസ് പാർട്ടി ചിന്തിക്കുന്നു. മാത്യു കുഴൽ നാടൻ ചാലക്കുടി പാർലമെൻ്റ് സീറ്റിൽ മത്സരിച്ച് ജയിച്ചാൽ അദ്ദേഹം ഇന്ന് പ്രതിനിധാനം ചെയ്യുന്ന മൂവാറ്റുപുഴ നിയമസഭാ സിറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും. അങ്ങനെ വന്നാൽ കോൺഗ്രസിലെ സീനിയർ നേതാവും മൂവാറ്റുപുഴ മുൻ എം.എൽ.എ യുമായ ജോസഫ് വാഴയ്ക്കൻ വീണ്ടും മൂവാറ്റുപുഴയിൽ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. വാഴയ്ക്കനെ വീണ്ടും നിയമസഭയിൽ എത്തിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വലിയ ആഗ്രഹമുള്ളതായി അറിയുന്നു. ചെന്നിത്തലയുടെ അടുത്ത അനുയായി കൂടിയാണ് ജോസഫ് വാഴയ്ക്കൻ.
< !- START disable copy paste -->

കേരള സർക്കാരിന് എതിരെ നടത്തുന്ന പോരാട്ടങ്ങളും, അദ്ദേഹത്തിന്റെ അഴിമതി രഹിത പ്രതിച്ഛായയും മുതൽ കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പാർട്ടി. മറ്റുള്ള പല കോൺഗ്രസ് നേതാക്കളും നിലവിലെ എം.പിമാരും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുമ്പോൾ മാത്യു കുഴൽ നാടൻ ആഗ്രഹിക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധചെലുത്തനാണ്. അതിൻ്റെ ചുവടുവെയ്പ്പുകളാണ് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുഴൽനാടൻ നടത്തുന്ന പോരാട്ടങ്ങൾ എന്ന് പറയുന്നവരും ഏറെയാണ്. കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയ്ക്ക് ഒരു മുതൽകൂട്ട് ആകും ഡൽഹിയിലെ കുഴൽ നാടൻ്റെ സാന്നിധ്യം.
നിലവിലെ ചാലക്കുടി എം.പി ബെന്നി ബഹനാന് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് താല്പര്യമെന്നാണ് അറിയുന്നത്. ചിലപ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്കും അദ്ദേഹം പരിഗണിക്കപ്പെട്ടേക്കാം. ഇന്ന് കോൺഗ്രസിലെ സീനിയർ നേതാക്കളിൽ ഒരാളാണ് ബെന്നി ബെഹനാൻ. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം ബെന്നിയെ പോലെ ഒരാൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കേണ്ടത് പാർട്ടി ശക്തിപ്പെടാൻ ഇടയാക്കുമെന്ന് ചിന്തിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഏറെയും. ഒപ്പം തന്നെ കോൺഗ്രസിലെ ഒരു വിഭാഗമായ എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടി അന്തരിച്ച ശേഷം അനാഥമാണ്. അവരെ ഒന്നിച്ച് കോർത്ത് കൊണ്ടുപോകാൻ ഏറ്റവും ബെറ്റർ ബെന്നി ബഹനാൻ ആണെന്ന് എ ഗ്രൂപ്പ് നേതാക്കളും കരുതുന്നു.
എ ഗ്രൂപ്പിന് ഒരു ഉണർവ്വ് ഉണ്ടാകാൻ ബെന്നി ബഹനാൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നേ പറ്റു എന്ന് അവർ പറയുന്നു. ആ നിലയിൽ ബെന്നി ബഹനാൻ പാർലമെൻ്റിൽ മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള സാഹചര്യവും ഏറെയാണ്. ബെന്നി ബെഹനാൽ ഇനി ചാലക്കുടിയിൽ മത്സരിച്ചാലും ജയസാധ്യത ആണ് ഏറെയും ഉള്ളത്. ചാലക്കുടി മണ്ഡലം എന്നത് യാക്കോബായ വിഭാഗക്കാർക്ക് വളരെ മുൻതൂക്കം ഉള്ള മണ്ഡലമാണ്. പെരുമ്പാവൂരും അങ്കമാലിയും ഒക്കെ ഈ വിഭാഗക്കാർ കൂടുതലാണ്. കുഴൽനാടനും ബെന്നി ബഹനാനും ഒക്കെ യാക്കോബായ വിഭാഗത്തിൽ പെടുന്നവരാണ്. ജാതി സമവാക്യം നോക്കിയാലും ബെന്നി ബഹ്‌നാനും മാത്യു കുഴൽനാടനും ഒരു വിഭാഗത്തിൽ നിന്നും ഉള്ളവരാണ് എന്നതും ജയസാധ്യത വർധിപ്പിക്കും.
അതിനാൽ ഇവരിൽ ആരും മത്സരിച്ചാലും വലിയ എതിർപ്പില്ലാതെ ജയിക്കാൻ പറ്റുമെന്ന് കോൺഗ്രസ് പാർട്ടി ചിന്തിക്കുന്നു. മാത്യു കുഴൽ നാടൻ ചാലക്കുടി പാർലമെൻ്റ് സീറ്റിൽ മത്സരിച്ച് ജയിച്ചാൽ അദ്ദേഹം ഇന്ന് പ്രതിനിധാനം ചെയ്യുന്ന മൂവാറ്റുപുഴ നിയമസഭാ സിറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും. അങ്ങനെ വന്നാൽ കോൺഗ്രസിലെ സീനിയർ നേതാവും മൂവാറ്റുപുഴ മുൻ എം.എൽ.എ യുമായ ജോസഫ് വാഴയ്ക്കൻ വീണ്ടും മൂവാറ്റുപുഴയിൽ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. വാഴയ്ക്കനെ വീണ്ടും നിയമസഭയിൽ എത്തിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വലിയ ആഗ്രഹമുള്ളതായി അറിയുന്നു. ചെന്നിത്തലയുടെ അടുത്ത അനുയായി കൂടിയാണ് ജോസഫ് വാഴയ്ക്കൻ.
Keywords: News, Malayalam, Chalakudy, Congress, Politics, Parlament. Pinarayi Vijayan, Mathew Kuzhalnadan to Parliament?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.