Mathew Kuzhalnadan | അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണങ്ങളില്‍ ബുധനാഴ്ച മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

 


കൊച്ചി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണങ്ങളില്‍ ബുധനാഴ്ച മറുപടി പറയുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മാത്യു കുഴല്‍നാടന്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. ചിന്നക്കനാലില്‍ തനിക്കു ഭൂമിയും വീടുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മാത്യു കുഴല്‍നാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രടറി സിഎന്‍ മോഹനന്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. 2021 മാര്‍ച് 18ന് രാജകുമാരി സബ് രെജിസ്ട്രാര്‍ ഓഫിസില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്.

എന്നാല്‍, തിരഞ്ഞെടുപ്പ് കമിഷനു നല്‍കിയ സത്യവാങ് മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണ് പറഞ്ഞത്. 3.5 കോടി എന്നത് പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നും മോഹനന്‍ പറഞ്ഞു. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്‍നാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎമിന്റെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. ഇതാണ് സിപിഎമിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Mathew Kuzhalnadan | അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണങ്ങളില്‍ ബുധനാഴ്ച മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ആരോപണങ്ങളിൽ നിന്നും ഒളിച്ചോടില്ല.. മാധ്യമസൃഷ്ടിയാണെന്നോ മാധ്യമ അജണ്ടയാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറില്ല..
ആരോപണം ഉന്നയിച്ചവരെ പരിഹസിക്കാൻ നിൽക്കില്ല..
ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് മറുപടി നാളെ..
അപ്പോൾ ബാക്കി നാളെ കാണാം....
 
 

Keywords:  Mathew Kuzhalnadan says he will respond to all allegations on Wednesday, Kochi, News, Mathew Kuzhalnadan, Allegation, FB Post, Politics, Press Meet, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia