SWISS-TOWER 24/07/2023

Mathew Kuzhalnadan | മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍; എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ എന്ന് സ്പീകര്‍; നാടകീയ രംഗങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ വിലക്കി സ്പീകര്‍ എ എന്‍ ശംസീര്‍. മാത്യു കുഴല്‍നാടന്‍ എം എല്‍ എയാണ് ഇതുസംബന്ധിച്ച ചര്‍ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ബിലി(Bill) ന്റെ ചര്‍ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സ്പീകര്‍ നിയന്ത്രം ഏര്‍പെടുത്തുകയായിരുന്നു.

2023ലെ കേരള ഗവണ്‍മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബിലിന്റെ ചര്‍ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീകര്‍ നിയന്ത്രിച്ചത്. പിസി വിഷ്ണുനാഥാണ് ബിലിന്റെ ചര്‍ചയില്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴല്‍നാടന്‍ സംസാരിച്ചത്.

'കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. വാര്‍ത്തയിലെ കാര്യങ്ങള്‍ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..' എന്നു മാത്യു കുഴല്‍നാടന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്പീകറുടെ ഇടപെല്‍. 'ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബിലില്‍ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്' എന്ന് സ്പീകര്‍ പറഞ്ഞു.

Mathew Kuzhalnadan | മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍; എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ എന്ന് സ്പീകര്‍; നാടകീയ രംഗങ്ങള്‍

മാത്യു കുഴല്‍നാടന്‍ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീകര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യരുതെന്നും സ്പീകര്‍ നിര്‍ദേശിച്ചു. മാത്യു കുഴല്‍നാടന് പ്രസംഗിക്കാന്‍ മൈക് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

Keywords:  Mathew Kuzhalnadan Raises Veena T Veena's Controversy in Assembly, Thiruvananthapuram, News, Politics, Mathew Kuzhalnadan, Assembly, Speaker, Ruling, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia