Birthday | വര്‍ണാഭമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങള്‍; അനുഗ്രഹം വാങ്ങി നടന്‍ മോഹന്‍ലാല്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു

 


കൊല്ലം: (KVARTHA) വര്‍ണാഭമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങള്‍. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം കാംപസിലാണ് സപ്തതി ആഘോഷങ്ങള്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ സപ്തതി ആഘോഷത്തില്‍ പങ്കെടുത്തു. കൂടാതെ 191 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അര്‍ചനയും സത് സംഗവും നടന്നു. മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണു സത്‌സംഗം നടത്തിയത്. രാവിലെ ഏഴേമുക്കാലിനു സംഗീതസംവിധായകന്‍ രാഹുല്‍ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടി നാദാമൃതം നടന്നു.

Birthday | വര്‍ണാഭമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങള്‍; അനുഗ്രഹം വാങ്ങി നടന്‍ മോഹന്‍ലാല്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു

ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ നടന്‍ മോഹന്‍ലാല്‍ വരവേറ്റു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തില്‍ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി. ഒരുമണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു. 11 മണിക്കു സാംസ്‌കാരിക സമ്മേളനം നടന്നു.

70 രാജ്യങ്ങളില്‍ നിന്നു സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നട്ടു. അമേരികയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈകില്‍ ഡ്യൂകാകിസ് ഇന്‍സ്റ്റിറ്റിയൂടും ചേര്‍ന്നു വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി പുരസ്‌കാരം അമൃതാനന്ദമയിക്കു സമ്മാനിച്ചു. അമൃത കീര്‍ത്തി പുരസ്‌കാരങ്ങള്‍ നാലുപേര്‍ക്കു നല്‍കി. സമൂഹവിവാഹം, വസ്ത്രവിതരണം, സര്‍ടിഫികറ്റ് വിതരണം എന്നിവ നടന്നു.

സഹകരണം സൗഹൃദം, സഹവാസം എന്ന വിഷയത്തിലായിരുന്നു അമൃതാനന്ദമയി സംസാരിച്ചത്. 'മനുഷ്യന്‍ മനുഷ്യനുമായി സഹകരിച്ചു നീങ്ങുക. പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കുക. ഈശ്വര ശക്തിയുമായി സഹവാസം പുലര്‍ത്തുക. 

ഈ മൂന്നു കാര്യങ്ങളും കുറച്ചെങ്കിലും പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ അതു ജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും. സന്ധിസംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണു മനുഷ്യര്‍' എന്ന് അമൃതാനന്ദമയി പ്രസംഗത്തില്‍ പറഞ്ഞു.

Keywords:  Mata Amritanandamayi celebrated 70 th Birthday, Kollam, News, Mata Amritanandamayi, 70 th Birthday, Celebrated, Actor Mohanlal, Governor, Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia