Security Breach | ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ കയറി; നടന്നത് വന്‍ സുരക്ഷാ വീഴ്ച; കസ്റ്റഡിയിലെടുത്ത സിപിഎം നേതാവിന്റെ മകനെ പിഴ അടച്ചുവിട്ടതിനെതിരെ വിവാദം പുകയുന്നു
Feb 6, 2024, 12:01 IST
കോഴിക്കോട്: (KVARTHA) ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള സഞ്ചരിച്ച വാഹന വ്യൂഹത്തിനിടയിലേക്ക് കാര്‍ കയറിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സിപിഎം നേതാവിന്റെ മകനെ പിഴ അടച്ചുവിട്ടതിനെതിരെ വിവാദം പുകയുന്നു. വന്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടും നടപടി എടുക്കാതെ പിഴ മാത്രം ഒടുക്കി വിട്ടതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ കോഴിക്കോട്ടെ വസതിയിലേക്കു വരുന്നതിനിടെ മാവൂര്‍ റോഡിലാണ് സംഭവം നടന്നത്. ജില്ലയിലെ സി പി എം നേതാവിന്റെ മകന്‍ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജന്‍ക്ഷനിലാണ് സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്ക് കാര്‍ കയറുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ വാഹനം നിര്‍ത്തി പൊലീസുകാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചപ്പോള്‍ യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു.
ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോടു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു കാര്‍ പിറകിലേക്കു മാറ്റിയാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ കസബ സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു.
അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഉന്നതി നേതാവിന്റെ മകനാണെന്നറിഞ്ഞതോടെ കസ്റ്റഡിയില്‍ നിന്നും വിട്ട യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡെപ്യൂടി കമിഷണര്‍ അനൂപ് പലിവാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവന്‍ ഉദ്യോഗസ്ഥരും അറിയിച്ചു.

Keywords: Massive security breach for Goa Governor P S Sreedharan Pillai, Kozhikode, News, Controversy, Massive Security Breach, Goa Governor P S Sreedharan Pillai, Politics, Custody, Fine, CPM Leader Son, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.