വീട്ടമ്മ മകളെ കാണാൻ ഗോവയിലേക്ക് പോയി: ആരുമില്ലാത്ത തക്കത്തിൽ വീട്ടിൽ നടന്നത് വൻ കവർച; സ്വർണവും ലാപ്ടോപുകളും നഷ്ടമായി
Aug 15, 2021, 00:06 IST
തിരുവനന്തപുരം: (www.kvartha.com 15.08.2021) ഉടമസ്ഥൻ ഇല്ലാത്ത ദിവസം വീട്ടിൽ വൻ കവർച. ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും ലാപ്ടോപുകളും ഉൾപെടെയുള്ള വസ്തുക്കൾ നഷ്ടമായി.
തിരുവനന്തപുരം എയർപോർടിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി ഗോവയിലുള്ള മകൾക്കടുത്തേക്ക് പോയത്. ഈ സമയത്തായിരുന്നു മോഷണം.
തിരുവനന്തപുരം എയർപോർടിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി ഗോവയിലുള്ള മകൾക്കടുത്തേക്ക് പോയത്. ഈ സമയത്തായിരുന്നു മോഷണം.
രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലികാരിയാണ് മോഷണ വിവരം പൊലീസിൽ അറിയിച്ചത്. മോഷണത്തിന് പുറമെ വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻവാതിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂർണമായും തകർത്ത നിലയിലായിരുന്നവെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Thiruvananthapuram, Kerala, Theft, Police, Case, Laptop, Gold, State, Top-Headlines, Massive robbery at Thiruvananthapuram while owner visiting Goa.
< !- START disable copy paste -
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.