തലസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; നോട്ട് അടിക്കുന്ന യന്ത്രങ്ങള്‍ പിടിച്ചെടുത്തു, മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശിയടക്കം 5 പേര്‍ പിടിയില്‍; വിവരം ലഭിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.07.2019) ആറ്റിങ്ങലില്‍ ന്‍ കള്ളനോട്ട് വേട്ട. 20 ലക്ഷത്തോളംരൂപയുടെ വ്യാജനോട്ടുകളും നോട്ട് അടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി പി കെ മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വ്യാജ നോട്ടടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീര്‍ ഉള്‍പ്പെടെ നാല് പ്രതികളേയും ആറ് ലക്ഷത്തോളം രൂപയും ആറ്റിങ്ങല്‍ പോലീസ് ബുധനാഴ്ചയും വ്യാഴാഴ്ചയും പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരം ആറ്റിങ്ങല്‍ പോലീസ് കോഴിക്കോട് പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലത്തും ഫെറോക്കിലും റെയ്ഡ് നടത്തി മറ്റൊരു പ്രതിയേയും വ്യാജനോട്ട് അടിക്കുന്ന ഉപകരണങ്ങളും പതിനാല് ലക്ഷത്തോളം രൂപയും പിടിച്ചെടുക്കുകയായിരുന്നു.

കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (വയസ്സ് 38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പതോസ്(വയസ്സ് 61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (വയസ്സ് 48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബ് എന്നിവരാണ് ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലായത്.

ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ കടയ്ക്കാവൂര്‍ സ്വദേശി രാജന്‍ പത്രോസിനെ ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി വി ദിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതോടെയാണ് വന്‍ കള്ളനോട്ടു സംഘത്തിന്റെ ചുരുളഴിഞ്ഞത്. വിദഗ്ദമായ നീക്കത്തിലൂടെ കള്ളനോട്ടടിക്കുന്ന പ്രധാനി ഉള്‍പ്പെടെ നാല് പേരെ പിടികൂടാനായി. തുടര്‍ന്നാണ് ഉയര്‍ന്ന പോലീസ് അധികാരികളുടെ നിര്‍ദേശപ്രകാരം കോഴിക്കോട് പോലീസിന് വിവരം കൈമാറിയത്.

തലസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; നോട്ട് അടിക്കുന്ന യന്ത്രങ്ങള്‍ പിടിച്ചെടുത്തു, മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശിയടക്കം 5 പേര്‍ പിടിയില്‍; വിവരം ലഭിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നും

Keywords:  Kerala, News, Thiruvananthapuram, Fake money, fake-currency-case, Police, Raid, Accused, hospital, Arrested,  Massive fake currency haul in Thiruvananthapuram, 5 held

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia