New Year | കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അവശരായ 200ല്‍ അധികംപേര്‍ ആശുപത്രിയില്‍; പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപോര്‍ട്
Jan 1, 2023, 18:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അവശരായ 200ല്‍ അധികംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുലക്ഷത്തോളം പേരാണ് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതെന്നും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപോര്‍ടുണ്ട്.
കൊച്ചിന് കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. ഫോര്‍ട് കൊച്ചി താലൂക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവിടെ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പലരും ചികിത്സ കിട്ടാതെ മടങ്ങിയെന്നും ആരോപണം ഉണ്ട്.
ആഘോഷത്തിന്റെ ഭാഗമായുണ്ടാകുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന മൂന്ന് ആംബുലന്‍സുകള്‍ക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്.

റോറോ സര്‍വീസിലേക്ക് ജനം ഇരച്ചുകയറിയത് വലിയ അപകടസാധ്യതയാണ് ഉയര്‍ത്തിയത്. ഇവിടെനിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നു മാത്രമാണ് പ്രവര്‍ത്തിച്ചത്.
Keywords: Massive crowd in Fort Kochi New Year Celebrations, Kochi, News, Police, New Year, Celebration, Allegation, Hospital, Treatment, Kerala.
Keywords: Massive crowd in Fort Kochi New Year Celebrations, Kochi, News, Police, New Year, Celebration, Allegation, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.