61 യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമേകി ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമം
May 9, 2013, 15:15 IST
ADVERTISEMENT
മുട്ടില്‍: വയനാട്, കുടക്, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മുസ്ലിം, ഹിന്ദു വിഭാഗങ്ങളിലെ 61 പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമേകി ഡബ്ല്യു.എം.ഒ. ഒന്‍പതാമത് സ്ത്രീധന രഹിത വിവാഹസംഗമം സമാപിച്ചു. വയനാട് മുട്ടില്‍ യത്തീംഖാനയില്‍ നിന്ന് പഠിച്ചു വളര്‍ന്ന ആറ് പേര് ഇവരില്‍ ഉള്‍പെടുന്നു. ഇതോടെ ഡബ്ല്യു.എം.ഒയുടെ വിവാഹസംഗമങ്ങളില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം 635 ആയി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദാരമതികളും വിദേശത്തു നിന്നുള്ള പ്രമുഖരുമാണ് വിവാഹം സ്പോണ്സര് ചെയ്തത്. വധുവിന് അഞ്ച് പവന് സ്വര്‍ണവും വരന് ഒരു പവന് മഹറായും വിവാഹസമ്മാനമായി നല്‍കുന്നതോടൊപ്പം വിവാഹവസ്ത്രവും വിവാഹസദ്യയും ഉപഹാരങ്ങളും നല്കി. വധൂവരന്മാര്ക്ക് സാമൂഹ്യ മന:ശാസ്ത്ര വിദഗ്ധനായ ഡോ.എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗും നല്കി.
ഉപാധികളില്ലാതെ തീര്‍ത്തും സ്ത്രീധന രഹിത വിവാഹങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. 55 മുസ്ലിം യുവതികളും ഏഴ് ഹൈന്ദവ യുവതികളുമാണ് ഈ പ്രാവശ്യം വിവാഹിതരായത്. വിവാഹസംഗമത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെ നടന്ന ക്യാമ്പയിനുകളില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ ഇരുപത്തിയഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 5000 വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. സ്ത്രീധനമുയര്ത്തുന്ന സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെകുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 352 മത പണ്ഡിതന്മാരുടെ പ്രത്യേക സംഗമവും ഉദാരമതികളായ പൗരപ്രമുഖരുടെ യോഗവും മുട്ടില്‍ യതീംഖാനയില്‍ വിളിച്ചു ചേര്‍ത്തു. ഡബ്ല്യു.എം.ഒ. വിദേശ വെല്‍ഫെയര്‍ ചാപ്റ്ററുകളും ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ സ്നേഹസംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.
ഹൈന്ദവ വിവാഹം രാവിലെ 10.30ന് ജിദ്ദ ഹോസ്റ്റലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ വെച്ച് നടന്നു. പയ്യന്നൂര്‍ അവധൂതാശ്രമം മഠാധിപതി സാധു വിനോദന്‍ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഈശ്വരന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഗുരുജി പ്രേം വൈശാലി അപൂര്‍വാശ്രമം കണ്ണൂര്‍, ഉഷ വെങ്കിടേഷ് ആലപ്പുഴ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദേവകി, ഗോവിന്ദന് കുട്ടി കര്‍ത്ത ഒറ്റപ്പാലം അനുബന്ധ ഭാഷണം നടത്തി.
ഡബ്ല്യൂ.എം.ഒ. ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ സന്ദേശം നല്കി. സ്ത്രീധനത്തെ മാത്രമല്ല സ്ത്രീയെ വിലമതിക്കാത്ത മനോഭാവത്തെ കൂടിയാണ് ഡബ്ല്യു.എം.ഒ. വിവാഹസംഗമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സന്ദേശം ഉണര്‍ത്തി. ഡബ്ല്യു.എം.ഒ വൈസ് പ്രസിഡന്റ് പി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. തോട്ടത്തില്‍ റഷീദ്, പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, ഡോ.യു സൈതലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.ചാത്തുകുട്ടി സ്വാഗതവും ഡബ്ല്യു.എം.ഒ. ജോയിന്റ് സെക്രട്ടറി എം.കെ. അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
54 മുസ്ലിം വധൂവരന്മാരുടെ നിക്കാഹ് ഉച്ചയ്ക്ക് 12.30ന് യതീംഖാന അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് നടന്നു. നിക്കാഹ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കടുത്ത സാമൂഹ്യ തിന്മയായ സ്ത്രീധനത്തിനെതിരെ പടപൊരുതണമെന്നും ഓരോരുത്തരും സ്വയം നിലപാടെടുക്കണമെന്നും അദ്ദേഹം സദസി നെ ഓര്‍മിപ്പിച്ചു. ഡബ്ല്യു.എം.ഒ. ക്യാമ്പസിലെ വേദിയില്‍ വെച്ച് നടന്ന നാല് നികാഹുകള്‍ക്ക് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, കെ.ടി. ഹംസ മുസ്ലിയാര്, കെ.പി. അഹ്മദ്കുട്ടി മുസ്ലിയാര് എന്നിവര്‍ നേതൃത്വം നല്കി. ഷഫീഖ് ഗസ്സാലി ഖുതുബ നിര്‍വഹിച്ചു. അത്തിപ്പറ്റ മുഹ്യുദ്ദീന്‍ കുട്ടി ഉസ്താദ് പ്രാര്‍ഥന നടത്തി. കാളാവ് സൈതലവി മുസ്ലിയാര്, എം.എ. മൗലവി വിലാതപുരം, നസ്വീഹത്ത് നല്കി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ ആയിരത്തോളം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുലൈമാന്‍ ഖാലിദ് ഇബ്രാഹിം സേഠ്, സാധു വിനോദന്‍ അവധൂതാശ്രമം പയ്യന്നൂര്‍, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, സി. മമ്മൂട്ടി എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, നിസാര്‍ ചോമയില്‍ തിരൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. റഷീദ്, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് അയ്യൂബ്, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത ഗോവിന്ദന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീം മേമന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷ തമ്പി, ഡബ്ല്യു.എം.ഒ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എം.കെ അബൂബക്കര്‍ ഹാജി, മായന്‍ മണിമ, മുന്‍ എം.എല്‍.എ. പി.പി.വി. മൂസ, വി.പി.എ. പൊയിലൂര്‍, പി.പി.എ കരീം, പി.കെ അബൂബക്കര്‍, എന്‍.കെ. മുസ്തഫ ഹാജി, പി.കെ. അബൂബക്കര്‍, പുനത്തില്‍ ഗഫൂര്‍, പയന്തോത്ത് മൂസ ഹാജി, മഞേരി ഇബ്രാഹിം ഹാജി, മുജീബ് പരിയാരം, കെ. അഹ്മദ് മാസ്റ്റര്‍, അഡ്വ. കെ. മൊയ്തു, അലി മൗലവി, കെ.എം. ആലി, മുഹമ്മദ് ഷാ മാസ്റ്റര്‍, പിലാക്കണ്ടി ഇബ്രാഹീം ഹാജി, എം.ബാപ്പുട്ടി, മൊയ്തീന് മേപ്പാടി തുടങ്ങിയവരും പി. സലീം കാരന്തൂര്‍, അണിയാരത്ത് മമ്മൂട്ടി ഹാജി, ഡബ്ല്യു.എം.ഒയുടെ വിവിധ വിദേശ വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികളായി മഹ്മൂദ് പെരിങ്ങത്തൂര്‍ (ദുബൈ) ആലിക്കുട്ടി ഹാജി, ബഷീര്‍ അമേത്ത്, ഹംസ (കുവൈത്ത് ) ഉസ്മാന് പുതുക്കുടി, ഇബ്രാഹിം കുപ്പാടിത്തറ (മസ്കത്ത്) അബൂബക്കര്‍ ( ബുറൈദ) ലത്തീഫ് മാനന്തവാടി ( ഒനൈസ) ബഷീര്‍ (ഹൈല്‍) മൂസ ഹാജി (കല്‍ബ), ഹമീദ് കൂരിയാടന്‍ ( അല്‍ഐന്‍) അബ്ദുല്‍ അസീസ് (സലാല) തുടങ്ങിയവരും വിവിധ കമ്മിറ്റി പ്രവര്‍ത്തകരും പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികളും ചടങ്ങില്‍ വിവിധ മേഖലകളിലെ ഡബ്ല്യു.എം.ഒ പ്രവര്‍ത്തകരും സംബന്ധിച്ചിരുന്നു. സയ്യിദ് മുജീബ് തങ്ങള്‍ ( ബഹറൈന്‍) സ്വാഗതവും ഡബ്ല്യു.എം.ഒ ട്രഷറര്‍ കെ.കെ. അഹ്മദ് ഹാജി നന്ദിയും പറഞ്ഞു
സ്ത്രീകളുടെ പന്തലില്‍ 10.30 ന് വനിതാസംഗമം നടന്നു. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.നൂര്‍ബിന റഷീദ്, റസീന അബ്ദുല്‍ ഖാദര്‍ ബത്തേരി, കല്ലങ്കോടന്‍ ആയിഷ ഹജ്ജുമ്മ, നഫീസ അഹ്മദ് കോയ തുടങ്ങിയവര്‍ വനിതാസംഗമത്തില്‍ സംബന്ധിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ 25,000 പുരുഷന്മാരും 10,000 സ്ത്രികളും ജാതി മതഭേദമന്യേ എത്തിയിരുന്നു. വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 800 വളണ്ടിയര്‍മാര്‍ അടങ്ങുന്ന 13 സബ് കമ്മിറ്റികളും സ്കൗട്ട് ആന്റ് ഗൈഡും ഇവരുടെ സേവനത്തിനായി ഉണ്ടായിരുന്നു. 1000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യവും ഉണ്ടായിരുന്നു. ഉച്ചക്കു ശേഷം വധൂവരന്മാരെ ഡബ്ല്യു.എം.ഒയിലെ കുട്ടികള്‍ ഒപ്പനപ്പാട്ട്, കൈകൊട്ടിപ്പാട്ട്, ദഫ് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വിവാഹ സദ്യയും നല്കി. വിവാഹസദ്യയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ക്യാമ്പസില്‍ ഒരുക്കിയിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിഷവിത്തുകള്‍ വിതക്കപ്പെടുന്ന ഈ ദുരന്ത കാലത്ത് അവര്‍ക്കിടയില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തെളിനീരൊഴുക്കായി ഈ വിവാഹ സംഗമം നിലകൊള്ളുന്നു എന്ന് ഡബ്ല്യു.എം.ഒ പുറത്തിറക്കിയ സന്ദേശക്കുറിപ്പില്‍ പ്രസ്താവിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഗാനവിരുന്നോടെ വധൂവരന്മാരെ യാത്രയയച്ചത് ഡബ്ല്യു.എം.ഒ ക്യാമ്പസിനെ ആഹ്ലാദത്തിലാഴ്ത്തി.
പുരസ്കാരങ്ങള്‍ സമ്മാനിച്ചു
മുട്ടില്‍: ഡബ്ല്യു.എം.ഒ ഒന്‍പതാമത് സ്ത്രീധന രഹിത വിവാഹസംഗമത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി നടത്തിയ പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. സ്ത്രീധനം ഉയര്‍ത്തുന്ന പ്രതിസന്ധിയും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ വിജയികളായ പന്തിപ്പൊയില്‍ ടി.കെ.എം ഗേള്‍സ് ഓര്‍ഫനേജിലെ നജീബ വി.എം., മുട്ടില്‍ യതീംഖാന ക്യാമ്പസിലെ ഫര്‍ഷാന തസ്ലീന, റാഷിദ് പി.കെ എന്നിവര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിജയികളായ ഇമാം ഗസ്സാലി അക്കാദമി കൂളിവയലിലെ മുഹമ്മദ് ഉവൈസ്, അബ്ദുല്‍ അസീസ്, സഹീര്‍ എന്നിവര്‍ക്കും ഡബ്ല്യു.എം.ഒ സ്റ്റാഫ് വിഭാഗത്തില്‍ വിജയികളായ മുനീറ ടി.എം., ഹരിദാസ്, ഷീജ ജി.എസ് എന്നിവര്‍ക്കുമാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. സമ്മാനാര്‍ഹമായ രചനകള്‍ വിവാഹസംഗമം നടന്ന അങ്കണത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്നു.

Keywords: WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.