ജനങ്ങള്‍ പറയുന്നതു മാത്രം കേട്ട് പ്രവര്‍ത്തിക്കാനാകില്ല: മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപു­രം: സര്‍ക്കാരിനു ജനങ്ങള്‍ പറയുന്നതു മാത്രം കേട്ടു പ്രവര്‍ത്തിക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൂര്യനെല്ലികേസില്‍ നിയമവിരുദ്ധമായി സര്‍ക്കാരിന് ഇടപെടാനാകില്ല. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ശിക്ഷിക്കണം. എന്നാല്‍ കുറ്റം ചെയ്യാത്തവരെ ക്രൂശിക്കുന്നതു ശരിയല്ല. നിയമാനുസൃതം മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറ­ഞ്ഞു.

കേസില്‍ ആരോപണവിധേയയായ പെണ്‍കുട്ടി 1996ല്‍ എ.കെ. ആന്റണിക്കു നല്‍കിയ കത്തില്‍ പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം തനിക്കു നല്‍കിയ കത്തിലുമുള്ളത്. അതേക്കുറിച്ച് അന്നു നടത്തിയ അന്വേഷണങ്ങളില്‍ പി.ജെ. കുര്യനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നില്ല. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രാപ്പെട്ടു.
ജനങ്ങള്‍ പറയുന്നതു മാത്രം കേട്ട് പ്രവര്‍ത്തിക്കാനാകില്ല: മുഖ്യമന്ത്രി

Keywords: Kerala, Thiruvananthapuram, CM, Oommen Chandy, Malayalam News, Kerala Vartha, Sooryanellli, case, P.G Kuryan, Malayalam Vartha, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia