മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിക്ക് യുദ്ധസമാനമായ സുരക്ഷ

 


കണ്ണൂര്‍: കണ്ണൂരില്‍ കനത്ത പോലീസ് സുരക്ഷയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെത്തന്നെ പരിപാടിയിലേക്ക് പരാതിയുമായി ജന പ്രവാഹം എത്തിയിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെത്തന്നെ തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രി കണ്ണൂരിലെത്തിയിരുന്നു.

തുടര്‍ന്ന് പോലീസ് സഹകരണ സംഘം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം കാല്‍നടയായി സ്‌റ്റേഡിയത്തിലെത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്താനായി കരിങ്കൊടിയുമായെത്തിയ സി.പി.എം പ്രവര്‍ത്തകരെ  ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രതിഷേധക്കാര്‍ സംഘടിക്കുകയും പിന്നീട് കാല്‍ടെക്‌സ് ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം അവിടെ നിന്നും വേദിയിലേക്ക് പ്രകടനമായെത്തുകയുമായിരുന്നു. സി.പി. എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍  സ്ത്രീകളടക്കമുള്ള ആയിരത്തോളം  പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പോലീസ് ബാരിക്കേഡ് ഉയര്‍ത്തിയാണ് പലയിടത്തും സമരക്കാരെ തടഞ്ഞത്.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കണ്ണൂരിലെ പോലീസ് മൈതാനിയില്‍ പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കു  നേരെ എല്‍.ഡി.എഫ് നടത്തിയ കല്ലേറു സംഭവത്തെ തുടര്‍ന്ന് യുദ്ധസമാനമായ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ഇപ്രാവശ്യം ഒരുക്കിയിരിക്കുന്നത്.

കല്ലേറില്‍ കാര്യമായി പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. 3,500 ഓളം വരുന്ന പേലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല മാവോയിസ്റ്റ്  ഭീഷണിയുള്ളതിനാല്‍ തണ്ടര്‍ബോള്‍ട്ട് സേനയെയും ,ദ്രുതകര്‍മസേനയേയും , പ്രധാന റോഡുകളിലെല്ലാം സുരക്ഷാ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിക്ക് യുദ്ധസമാനമായ സുരക്ഷ പ്രത്യേകം അനുമതി ലഭിച്ചവര്‍, ആംബുലന്‍സിലും വീല്‍ചെയറിലുമെത്തുന്നവര്‍, സമയത്ത് പരാതി നല്‍കിയവര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ ആദ്യം അവസരം നല്‍കിയത്.

സുരക്ഷാചുമതലയുള്ളവര്‍ക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.പി.സെന്‍കുമാറും ഉത്തരമേഖല എ.ഡി.ജി.പി. ശങ്കര്‍റെഡ്ഢിയും നിര്‍ദേശങ്ങള്‍ നല്കി. സി.സി.ടി.വി.യുടെ കണ്‍ട്രോള്‍റൂമിന്റെ പ്രവര്‍ത്തനം ശങ്കര്‍റെഡ്ഢിയും ഐ.ജി. സുരേഷ്‌രാജ് പുരോഹിതും വിലയിരുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബേക്കലില്‍ ഒഴിവായത് വന്‍ദുരന്തം; ഗാലറിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല

Keywords:  Mass Contact Programme: Security Tightened for Chandy in Kannur, Thiruvananthapuram, Black Flag, LDF, Conference, Stone Pelting, hospital, Treatment, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia