Politics | അന്നങ്ങനെ ഇന്നിങ്ങനെ! ജനസമ്പര്‍ക്കപരിപാടിയും നവകേരള സദസും; സാമൂഹ്യ മാധ്യമങ്ങളിൽ ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍
Nov 18, 2023, 10:48 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നേകാല്‍കോടിയുടെ ശീതികരിച്ച ആഡംബര ബസില്‍ സഞ്ചരിക്കവേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് യുഡിഎഫ് സര്‍കാര്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സര്‍കാരിനെ വിമര്‍ശിക്കുന്നവരാണ് യുഡിഎഫ് സര്‍കാരിന്റെ കാലത്ത് അന്നത്തെ പാര്‍ടി സംസ്ഥാന സെക്രടറിയായ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രതികരണങ്ങളുടെ വീഡിയോകള്‍ മത്സരിച്ച് പോസ്റ്റ് ചെയ്യുന്നത്.
ഒരുവിലേജ് ഓഫീസര്‍ ചെയ്യേണ്ട പണി മുഖ്യമന്ത്രിയെടുക്കുന്നുവെന്നായിരുന്നു അന്നത്തെ പാര്‍ടി സംസ്ഥാന സെക്രടറിയായ പിണറായി വിജയന്റെ ആരോപണം. ഇതിനായി സര്‍കാര്‍ സംവിധാനങ്ങളെ ധൂര്‍ത്തിനായി ദുരുപയോഗം ചെയ്യുന്നു, വോട് ലക്ഷ്യമാക്കിയുളള ഗിമ്മിക്കാണിതെന്നുമുളള വിമര്‍ശനങ്ങളുടെ നീണ്ട പരമ്പരതന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍കാരിനെ അന്നത്തെ പാര്‍ടി സെക്രടറി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അഴിച്ചുവിട്ടത്. അതിനുസമാനമായി തന്നെയായിരുന്നു വി, എസിന്റെയും കോടിയേരിയുടെയും പ്രസ്താവന.
മുപ്പത്തിയഞ്ചായിരം പൊലീസുകാരെ അണിനിരത്തിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്നും ഇതിനായി ചിലവഴിക്കുന്ന തുക അതത് ജില്ലാകലക്ടര്‍മാരെ ഏല്‍പ്പിച്ചാല്‍ അവര്‍ ചെയ്തുകൊളളുമെന്നു സര്‍കാരിനെ അറിയിച്ചിട്ടും ഇതിനു തയ്യാറാകുന്നില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ വന്നുകണ്ടാല്‍ എല്ലാവര്‍ക്കും ഇരുപത്തിയഞ്ചായിരം അനുവദിച്ചുകൊടുക്കുകയല്ല വേണ്ടത്, അര്‍ഹതയുളള എല്ലാവിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം നല്‍കണമെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വോട് നേടാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി, സര്‍കാര്‍ ചിലവില്‍ നടത്തുന്ന മാമാങ്കമാണ് ജനസമ്പര്‍ക്ക പരിപാടിയെന്നായിരുന്നു സിപിഎം നേതാക്കളുടെ കുറ്റപ്പെടുത്തല്‍.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സിപിഎം നേതൃത്വം നല്‍കുന്ന സര്‍കാര്‍ നവ കേരള സദസിനായി കോടികള്‍ പൊടിക്കുമ്പോള്‍ ഇതിനു സമാനമായ ആരോപണം തന്നെയാണ് ഉയരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി പുതിയ കുപ്പിയിലാക്കി മാറ്റിയതാണ് നവകേരളസദസെന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍, നവകേരളസദസ് നടത്താന്‍ കൂറ്റന്‍ഹോളുകള്‍, വട്ടിപലിശയ്ക്കാരെപ്പോലെ സദസ് വിജയിപ്പിക്കുന്നതിനായി കച്ചവടക്കാര്‍ക്കു മുന്‍പില്‍ കൈനീട്ടുന്ന ഉന്നത ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ആഡംബര ബസ്, നാടെങ്ങും കൊട്ടിഘോഷിച്ചു പ്രചാരണങ്ങള്‍ എന്നിങ്ങനെ ജനസമ്പര്‍ക്കപരിപാടിയുടെ നൂറിരട്ടി പൊലിമയോടെയാണ് നവകേരളസദസ് നടത്തുന്നത്
കഴിഞ്ഞ ഏഴരവര്‍ഷമായി ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും തിരിച്ചറിയാന്‍ കഴിയാത്ത സര്‍കാരിന്റെ പരാജയമാണ് നവകേരള സദസിലൂടെ വ്യക്തമാവുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ആരോപിക്കുന്നു. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത തരത്തില്‍ കടക്കെണിയില്‍ വീണ സര്‍കാര്‍ അപകടകരമായ ധൂര്‍ത്താണ് നവകേരള സദസിലൂടെ നടത്തുന്നെന്നാണ് ഇടതുചിന്തകനായ കെ സി ഉമേഷ് ബാബു ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും വിട്ടു നില്‍ക്കുന്ന നവകേരളസദസ് തുടങ്ങും മുന്‍പെ രാഷ്ട്രീയവിവാദമായി മാറവേ സര്‍കാരിനും പാര്‍ടിക്കും അതില്‍ നിന്നും നേട്ടം കൊയ്യാനാവുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
Keywords: News, Kerala, Kannur, CPM, Nava Kerala Sadas, Politics, Oommen Chandy, Social Media, CPM, UDF, Pinarayi Vijayan, Mass contact programme of Oommen Chandy and Pinarayi Vijayan.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.