ആനപ്പിണ്ടത്തില്‍ സാനിറ്ററി നാപ്കിനും മാസ്‌കും കണ്ടെത്തിയതായി വന്യജീവി സ്‌നേഹികള്‍
Jan 12, 2022, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com 12.01.2021) കാട്ടാന പിണ്ടത്തില്‍ നിന്ന് സാനിറ്ററി നാപ്കിനും മാസ്‌കും അടക്കം കണ്ടെത്തിയതായി വന്യജീവി സ്‌നേഹികള്‍. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇക്കാര്യം ശ്രദ്ധില്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. പാല്‍ പാകെറ്റ്, ബിസ്‌കെറ്റ് പൊതികള്‍, പോളിത്തീന്‍ ബാഗുകള്‍ തുടങ്ങിയ പാഴ് വസ്തുക്കളും കണ്ടെത്തിയതായി ഇവര്‍ വ്യക്തമാക്കി. വനം വകുപ്പിന്റെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന കോയമ്പത്തൂര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് (സിഡബ്ല്യുസിടി) അംഗങ്ങളാണ് ജില്ലയിലെ മരുതമല ടെമ്പിള്‍ ഹില്‍ റോഡില്‍ ഇക്കാഴ്ച കണ്ടത്.

സിഡബ്ല്യുസിടി പ്രസിഡന്റ് മുരുകാനന്ദം തിരുഗനസംബന്ധവും മറ്റ് അംഗങ്ങളും ചേര്‍ന്ന് ആനപ്പിണ്ടത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ മരുതമല ഹില്‍ റോഡില്‍ അഞ്ച് ആനകള്‍ രണ്ട് പശുക്കുട്ടികള്‍ എന്നിവയെ കണ്ടതായി നാട്ടുകാര്‍ തങ്ങളെ അറിയിച്ചതായും തുടര്‍ന്ന് അവയുടെ വഴി കണ്ടെത്താന്‍ പോയതായും മുരുകാനന്ദം പറഞ്ഞു.
ആനപ്പിണ്ടത്തില്‍ നിന്ന് 300 ഗ്രാം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി. മുമ്പും ആനപ്പിണ്ടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഇതില്‍ മാസ്‌കുകളും സാനിറ്ററി നാപ്കിനുകളും കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
സോമയംപാളയം പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം ക്ഷേത്ര അടിവാരത്തിന് സമീപത്തെ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ തള്ളുകയും ആന, കാട്ടുപന്നി, ഗോമാതാവ്, മാന്‍ എന്നിവയുള്‍പെടെയുള്ള മൃഗങ്ങള്‍ക്ക് ഇവിടെയെത്തി മാലിന്യം കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തില്‍ മൂര്‍ച്ചയുള്ള എന്തെങ്കിലും സാധനമുണ്ടെങ്കില്‍, അത് മൃഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടാക്കും.
മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും അധികൃതര്‍ കാര്യമായൊന്നും ചെയ്തില്ലെന്നും മുരുകാനന്ദം കുറ്റപ്പെടുത്തി. വാസ്തവത്തില്‍, ഡംപ് യാര്‍ഡില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വനംവകുപ്പും നോടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇതെല്ലാം നിഷേധിച്ചു. ഓരോ തവണയും ഡംപ് യാര്‍ഡില്‍ ആനകള്‍ കൂട്ടംകൂടുന്നതായി വിവരം ലഭിക്കുമ്പോള്‍ ഞങ്ങളുടെ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യം തിന്നുന്നത് തടയാന്‍ കൂട്ടത്തെ പിരിച്ചുവിടും. കോയമ്പത്തൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ട്, നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
Keywords: 'Mask, sanitary pad, plastic bags in elephant dung', Kerala, Tamilnadu, Coimbatore, News, Top-Headlines, Elephant, Mask, Central, Temple, Notice, Forest department, Dung, Plastics, Panchayath, Road, Wi ldlife conservation trust.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.