വീരമൃത്യു വരിച്ച വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; ധീര ജവാന് വിട നല്‍കി നാട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com 14.10.2021) ജമ്മു-കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖ്(24) ഇനി ജ്വലിക്കുന്ന ഓര്‍മ. ധീര ജവാന്റെ മൃതദേഹം ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.  
Aster mims 04/11/2022

വീരമൃത്യു വരിച്ച വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; ധീര ജവാന് വിട നല്‍കി നാട്

കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാര്‍ - ബീന ദമ്പതികളുടെ മകന്‍ വൈശാഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്. ഡെല്‍ഹിയില്‍ നിന്ന് ബുധനാഴ്ച രാത്രി 9.30ഓടെയാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. 

അന്ത്യാഞ്ജലി അര്‍പിക്കാനായി വൈശാഖ് പഠിച്ച സ്‌കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ എന്‍ ബാലഗോപാല്‍, സുരേഷ് ഗോപി എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.

പൂഞ്ചിലെ ഏറ്റുമുട്ടലില്‍ വൈശാഖിനൊപ്പം മറ്റ് നാല് സൈനികര്‍ കൂടി വീരമൃത്യു വരിച്ചിരുന്നു.  ജൂനീയര്‍ കമീഷന്‍ഡ് ഓഫീസെര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.


Keywords:  News, Kerala, State, Kollam, Terror Attack, Soldiers, Death, Funeral, Condolence, Martyred soldier Vyshakh's body cremated
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia