Martin George | കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടലുകള്‍ തടയണമെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പുറമേ നിന്നുള്ള പാര്‍ടി പ്രവര്‍ത്തകര്‍ ഇടപെട്ട് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന പ്രവണത ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
    
Martin George | കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടലുകള്‍ തടയണമെന്ന് മാര്‍ടിന്‍ ജോര്‍ജ്

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് വിദ്യാര്‍ഥി സംഘടനകള്‍ അതിന്റെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ട് നടത്തുമ്പോള്‍ അതിലെ ബാഹ്യ ഇടപെടലുകളാണ് സംഘര്‍ഷത്തിനിടയാക്കുന്നത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരല്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് എസ് എഫ് ഐക്കാരെന്ന പേരില്‍ സംഘടിച്ചെത്തി ജില്ലയില്‍ പലയിടങ്ങളിലും അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കെ എസ് യു ജില്ലാ പ്രസിഡന്റിനു നേരെയും വനിത കോളജിലടക്കും യുഡിഎഫ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇത്തരം ബാഹ്യ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയാറാകണം. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികളല്ലാത്ത പുറമേ നിന്നുള്ളവരെ ഇറക്കി വെല്ലുവിളിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ വലിയ തോതില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന വികാരത്തിന്റെ പ്രതിഫലനമാണ് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അവര്‍ക്കുണ്ടായ സമ്പൂര്‍ണ പരാജയം. ഏകപക്ഷീയമായ വിജയം എസ് എഫ് ഐക്ക് ഉണ്ടാകാറുള്ള കോളജുകളില്‍ പോലും കെ എസ് യു മുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചത് കലാലയങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമവും ഭീഷണിയും കൊണ്ട് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ഥി സമൂഹത്തിന് പൂര്‍ണപിന്തുണ കോണ്‍ഗ്രസ് പ്രസ്ഥാനം നല്‍കുമെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. അഭിമാനകരമായ വിജയം നേടിയ കെ എസ് യുവിന്റേയും മുന്നണിയുടെയും പോരാളികളെ ഡിസിസി പ്രസിഡന്റ് അഭിനന്ദിച്ചു.

Keywords:  Martin George, External Interference, Politics, Kerala News, Martin George wants to prevent external interference in college union elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia