SWISS-TOWER 24/07/2023

Martin George | കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതുന്നത് വ്യാമോഹം മാത്രമെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വര്‍ഗീയ, രാഷ്ട്രീയ ഫാസിസത്തെ എക്കാലവും എതിര്‍ത്തിട്ടുള്ള ശക്തമായ നിലപാട് സ്വീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്നും അത് വ്യാമോഹം മാത്രമാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്.

ജില്ലാ കോണ്‍ഗ്രസ് കമിറ്റി സംഘടിപ്പിച്ച നവോഥാന സദസില്‍ കെ സുധാകരന്‍ പ്രസംഗിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. അതൊരിക്കലും ആര്‍ എസ് എസിനെ വെള്ളപൂശിയുള്ള പ്രസംഗമായിരുന്നില്ല. വര്‍ഗീയ ഫാസിസ്റ്റ് സംഘടനയായി തന്നെയാണ് ആര്‍ എസ് എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
Aster mims 04/11/2022

Martin George | കെ സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതുന്നത് വ്യാമോഹം മാത്രമെന്ന് മാര്‍ടിന്‍ ജോര്‍ജ്

രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ഇടം നല്‍കി ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു തയാറായെന്ന ചരിത്ര സത്യം തുറന്നു പറഞ്ഞതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനം ചെയ്ത് കെ സുധാകരന് മേല്‍ സംഘ് പരിവാര്‍ ചാപ്പ കുത്താന്‍ ശ്രമിക്കുന്നത് ബോധപൂര്‍വമാണെന്നും മാര്‍ടിന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇനിയും തുടര്‍ ഭരണം ആഗ്രഹിക്കുന്ന പിണറായി പാര്‍ടിക്കും കേരളത്തില്‍ കാലുറപ്പിക്കാന്‍ കോടികളൊഴുക്കുന്ന താമര പാര്‍ടിക്കും സമീപകാലത്ത് കോണ്‍ഗ്രസിലുണ്ടായ ഉണര്‍വും മാറ്റങ്ങളും വല്ലാത്ത നിരാശയാണ് സൃഷ്ടിക്കുന്നത്.

കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റശേഷം താഴേത്തട്ടു മുതല്‍ കോണ്‍ഗ്രസിനുണ്ടായ വളര്‍ചയില്‍ വിറളി പൂണ്ടാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി കോണ്‍ഗ്രസ് നേതൃത്വത്തെ അവമതിക്കാനും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് സിപിഎമും സംഘപരിവാറും ചെയ്തു കൊണ്ടിരിക്കുന്നത്. കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്.

ആര്‍ എസ് എസ് നേതാക്കളുമായി മുമ്പ് പരസ്യമായും ഇപ്പോള്‍ അധികാരം നിലനിര്‍ത്താനും കേന്ദ്ര ഏജന്‍സികളുടെ വലയില്‍ നിന്ന് രക്ഷപ്പെടാനും രഹസ്യമായും സന്ധി ചെയ്തിട്ടുള്ള സി പി എം നേതാക്കളുടെ വിമര്‍ശനങ്ങളെ പുച്ഛത്തോടെ തള്ളുകയാണ്. എന്‍ ആര്‍ സി വിഷയത്തിലും, വിശ്വാസ സംരക്ഷണ ജാഥയ്ക്കും മുന്നണി പോരാളിയായി നിന്ന് ഈ നാട്ടിലെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ സുധാകരനെതിരെയാണ് സിപിഎമും, ബിജെപിയും കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്.

അധികാരത്തിന് വേണ്ടി ഏത് ചെകുത്താനുമായും കൂട്ടൂകൂടാമെന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നിലപാട് ഉള്‍കൊണ്ട് തന്നെയാണ് നാല് വോടിനും, അധികാരത്തിനും വേണ്ടി എക്കാലത്തും ഏത് വര്‍ഗീയ ശക്തികളുമായി സിപിഎം കൈകോര്‍ക്കുന്നത്. ആ നിലപാട് തന്നെയാണ് പോയ വാരം പശ്ചിമ ബംഗാളില്‍ സിപിഎം - ബിജെപിയുമായുള്ള സഖ്യത്തില്‍ മത്സരിച്ച് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്.

കെ പി സി സി പ്രസിഡന്റ് ആരാവണമെന്ന് കോണ്‍ഗ്രസ് പാര്‍ടി തീരുമാനിക്കും. സ്വന്തം പാര്‍ടിയില്‍ പോലും നില നില്‍പില്ലാത്ത പി ജയരാജന്റെയും, മറ്റു നേതാക്കളുടെയും ഉപദേശം ആവശ്യമില്ല. പിണറായി സര്‍കാര്‍ നേരിടുന്ന അഴിമതിയും, ബന്ധു നിയമനവും, സ്വജനപക്ഷപാതം ഉള്‍പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Keywords: Martin George says it is delusional to think that K Sudhakaran can be isolated, Kannur, News, Congress, K Sudhakaran, RSS, CPM, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia