Martin George | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തുക കവര്‍ന്നെടുക്കുന്ന സര്‍കാര്‍ നടപടി ഫാസിസമെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫന്‍ഡുകള്‍ സര്‍കാര്‍ ഉത്തരവിലൂടെ കവര്‍ന്നെടുക്കുന്ന പിണറായി വിജയന്‍ സര്‍കാരിന്റെ നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്.

Martin George | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തുക കവര്‍ന്നെടുക്കുന്ന സര്‍കാര്‍ നടപടി ഫാസിസമെന്ന് മാര്‍ടിന്‍ ജോര്‍ജ്

പ്രാദേശിക സര്‍കാരുകളെ നോക്കു കുത്തികളാക്കി മാറ്റി പിണറായി വിജയന്‍ സര്‍കാര്‍ കോടികളുടെ ധൂര്‍ത്ത് നടത്തുകയാണെന്നും, ഇതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമിറ്റി നേതൃത്വം നല്‍കുമെന്നും കണ്ണൂര്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശില്പശാല പ്രഖ്യാപിച്ചു. ശില്‍പശാലയില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷത വഹിച്ചു.

മേയര്‍ അഡ്വ. ടി ഒ മോഹന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, പി സി ഷാജി, ഡോ.കെ വി ഫിലോമിന, എന്‍ പി ശ്രീധരന്‍, ചാകോ പാലക്കലോടി, കെ പി സാജു, കെ വേലായുധന്‍, തോമസ് വക്കത്താനം, കൊയ്യം ജനാര്‍ധനന്‍, ലിസി ജോസഫ്, ബേബി തോലാനി, ജോസ് വട്ടമല, സുരേഷ് ബാബു എളയാവൂര്‍, കൂക്കിരി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Martin George calls government's act of stealing funds from local self-government bodies as fascism, Kannur, News, Politics, Criticism, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia