Criticized | പയ്യാമ്പലത്തെ അതിക്രമം ആസൂത്രിതം; യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) പയ്യാമ്പലത്ത് രാഷ്ട്രീയ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.

അങ്ങേയറ്റം അപലപനീയമായ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയാറാകണം. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ഇത്തരമൊരു അതിക്രമം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുകയാണ്. ചില സ്മൃതി മണ്ഡപങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് അതിക്രമം കാണിച്ചത് കേവലമായ സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനമെന്ന് വിലയിരുത്തുക വയ്യ.

Criticized | പയ്യാമ്പലത്തെ അതിക്രമം ആസൂത്രിതം; യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

സമാധാന അന്തരീക്ഷത്തിന് ഭംഗമുണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമത്തെ മുളയിലെ തന്നെ നുള്ളണമെന്നും ഇത്തരമൊരു ഹീന പ്രവൃത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ പൊലീസ് തയാറാകണമെന്നും അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

യു ഡി എഫ് നേതാക്കളായ മേയര്‍ മുസ്ലിഹ് മഠത്തില്‍, ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ. ടിഒ മോഹനന്‍, എം പി മുഹമ്മദലി, മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പയ്യാമ്പലത്ത് അതിക്രമം നടന്ന സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം നേതാക്കളും പ്രവര്‍ത്തകരും വ്യാഴാഴ്ച വൈകിട്ട് കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നതിനിടെയാണ് നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരെയുള്ള അതിക്രമത്തെ തള്ളി പറഞ്ഞു കൊണ്ടു കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നത്.

Keywords: Martin George About memorial mandaps of CPM leaders defaced by pouring chemical solution, Kannur, News, Criticized, Martin George, Visit, Politics, Clash, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia