Martin George | യുഡിഎഫിന്റെ തിളക്കമാര്‍ന്ന ജയം ഇടത് ദുര്‍ഭരണത്തിനേറ്റ തിരിച്ചടിയെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്
May 31, 2023, 21:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സിപിഎമിന്റെ കുത്തക തകര്‍ത്ത് ചെറുതാഴം ഗ്രാമ പഞ്ചായത് പതിനാറാം വാര്‍ഡ് കക്കോണിയില്‍ യു ഡി എഫ് നേടിയ അട്ടിമറി വിജയവും, കണ്ണൂര്‍ കോര്‍പറേഷനില്‍ പള്ളിപ്രം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റെകാര്‍ഡ് ഭൂരിപക്ഷവും ഇടതുദുര്ഭരണത്തിനേറ്റ പ്രഹരമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്.
ചെറുതാഴം പഞ്ചായതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ അട്ടിമറി ജയം സംസ്ഥാന സര്‍കാരിന്റെ തൊഴിലാളി വിരുദ്ധ, വികസനവിരുദ്ധ സമീപനങ്ങളോടും പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായതിലെ ഇടതുഭരണസമിതിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളോടുമുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. ആദ്യമായി കോണ്‍ഗ്രസ് ചെറുതാഴം പഞ്ചായതില്‍ അകൗണ്ട് തുറന്നിരിക്കുകയാണ്.
പരാജയഭീതിയില്‍ ബിജെപിയുമായി ധാരണയുണ്ടാക്കി. ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരുന്നിട്ടും സി പി എമിന് വാര്‍ഡ് നിലനിര്‍ത്താനായില്ല. സ്വന്തം അണികള്‍ പോലും സി പി എമിനെ കൈവിട്ടുവെന്നാണ് ചെറുതാഴത്തെ ഫലം തെളിയിക്കുന്നത്. സംസ്ഥാന ഭരണത്തിന്റേയും ജില്ലാ പഞ്ചായത് അടക്കമുള്ള തദ്ദേശഭരണത്തിന്റേയും എല്ലാ സ്വാധീനങ്ങളും ദുരുപയോഗം ചെയ്തിട്ടും ചെറുതാഴത്ത് സി പി എമിന് വിജയിക്കാനായില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
സി പി എമിന്റെ ഉന്നതനേതാക്കള്‍ നിരന്തരമായ പ്രചരണം നടത്തിയിട്ടും തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ച് വാഗ്ദാനങ്ങള്‍ നിരത്തിയിട്ടും വോടര്മാര് സി പി എമിനെ കൈവിട്ടു. സിപിഎം നേതാക്കള്‍ ധാര്‍ഷ്ട്യത്തിന്റെ, ധിക്കാരത്തിന്റെ ഭാഷ ഇനിയെങ്കിലും ഉപേക്ഷിക്കണം. പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എതിര്പാര്ടികള്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സിപിഎമിന് അത്തരം കോട്ടകള്‍ എക്കാലവും ഭദ്രമായി നിലനിര്‍ത്താമെന്ന വ്യാമോഹം ഇനി വേണ്ടെന്ന പാഠമാണ് ചെറുതാഴം നല്‍കുന്നതെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
പള്ളിപ്രം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വര്‍ധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിച്ചത് കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് ഭരണസമിതിയുടെ ജനപക്ഷപ്രവര്ത്തനങ്ങള്ക്കു ലഭിച്ച അംഗീകാരമാണ്. കോര്‍പറേഷനെതിരെ അപവാദ പ്രചരണവും സമരപ്രഹസനങ്ങളും നടത്തി വരുന്ന ഇടതുപക്ഷത്തെ കൃത്യമായി തിരിച്ചറിഞ്ഞാണ് വോടര്മാര് പ്രതികരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ കോര്‍പറേഷനില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രചോദനവും ജനകീയാംഗീകാരവുമാണ് പള്ളിപ്രത്തെ വിജയമെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തദ്ദേശസ്ഥാപനങ്ങളില്‍ ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോടര്‍മാരെയും ജില്ലാ കോണ്‍ഗ്രസ് കമിറ്റി അഭിനന്ദിക്കുന്നതായി അഡ്വ മാര്‍ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Adv. Martin George About UDF election result, Kannur, News, Politics, CPM, BJP, UDF, Election, Corporation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.