Contract | മര്‍കസും മലേഷ്യന്‍ ഇസ്ലാമിക് സയന്‍സ് യൂനിവേഴ്സിറ്റിയും അകാഡമിക സഹകരണത്തിന് ധാരണയായി
Oct 14, 2023, 20:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) മര്‍കസും മലേഷ്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ യൂനിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യയും(USIM) തമ്മില്‍ അകാഡമിക് സഹകരണത്തിന് ധാരണയായി. പണ്ഡിതരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൈമാറ്റം, സംയുക്ത അകാഡമിക് പ്രോഗ്രാമുകള്‍, റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതികള്‍, അകാഡമിക് പരിശീലനങ്ങള്‍, സന്ദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ജെനറല്‍ പബ്ലികേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുസ്ഥാപനങ്ങളും ധാരണയായത്.
ചടങ്ങില്‍ യു എസ് ഐ എം ഡെപ്യൂടി വൈസ് ചാന്‍സിലര്‍ ഡോ മുഹമ്മദ് റാസി ഇബ്രാഹിം, ഡയറക്ടര്‍ ഡോ ഫൗസിഹ് ഹസന്‍, ജാമിഅഃ മര്‍കസ് റെക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് റെക്ടര്‍ ഡോ മുഹമ്മദ് റോഷന്‍ നൂറാനി, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അക്ബര്‍ ബാദുശ സഖാഫി, രെജിസ്ട്രാര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ്, അസോസിയേറ്റ് ഡയറക്ടര്‍-എജ്യുകേഷന്‍ ഉനൈസ് മുഹമ്മദ്, നോളജ് സിറ്റി അകാഡമിക് ഡയറക്ടര്‍ ഡോ അമീര്‍ ഹസന്‍, മീം ഡയറക്ടര്‍ ഡോ അബ്ദുര്‍ റഊഫ് എന്നിവര്‍ സംബന്ധിച്ചു.
ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ക്കൊപ്പം ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന യു എസ് ഐ എം പൂര്‍ണമായും സര്‍കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണ്. 1998 ല്‍ സ്ഥാപിതമായ യു എസ് ഐ എം വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് പ്രത്യേക ഊന്നലാണ് നല്‍കുന്നത്. ഇസ്ലാമിക പഠനങ്ങളെ ആഴത്തില്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദേശീയ-അന്താരാഷ്ട്ര തലത്തിലെ മുഖ്യധാരയിലേക്ക് ഇത്തരം പഠനങ്ങളെ കൊണ്ടുവരുന്നതിലും സര്‍വകലാശാല ശ്രദ്ധനല്‍കുന്നു.
ഇന്‍ഡ്യയിലും വിദേശത്തുമുള്ള ഇരുപത്തിയഞ്ചോളം പ്രമുഖ സര്‍വകലാശാലകളുമായി മര്‍കസിന് നിലവില്‍ അകാഡമിക ധാരണകളുണ്ട്. കഴിഞ്ഞ വര്‍ഷം നോളജ് സിറ്റിയില്‍ നടന്ന നാല്‍പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുത്ത ക്ലൈമറ്റ് ആക്ഷന്‍ സമിറ്റില്‍ യു എസ് ഐ എമുമായി പ്രാഥമിക വിനിമയ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ഫൗന്‍ഡര്‍ ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജൂലൈയിലെ പഞ്ചദിന മലേഷ്യന്‍ പര്യടനത്തില്‍ പ്രമുഖ സര്‍വകലാശാലകളുമായും ഇന്‍സ്റ്റിറ്റിയൂടുകളുമായും വിവിധ സഹകരണ ഉടമ്പടികളില്‍ ഒപ്പുവെച്ചിരുന്നു.
മുസ്ലിം പണ്ഡിതര്‍ക്കുള്ള പരമോന്നത മലേഷ്യന്‍ ബഹുമതിയായ മഅല്‍ ഹിജ്റ പുരസ്‌കാര ലബ്ധിക് ശേഷം നിരവധി മലേഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മര്‍കസുമായി അകാഡമിക ബന്ധം സ്ഥാപിക്കുന്നത്. കഴിഞ്ഞവാരം നോളജ് സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘം തന്നെ എത്തിയിരുന്നു. ഇന്‍ഡ്യക്കും മലേഷ്യക്കുമിടയില്‍ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇത്തരം അകാഡമിക സഹകരണങ്ങളിലൂടെയും സന്ദര്‍ശങ്ങളിലൂടെയും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords: Markaz and the Malaysian Islamic Science University contract to academic collaboration, Kozhikode, News, Markus, University, Education, Contract, USIM, Technology, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.