Mar Joseph Pamplani | കുറുവ ദ്വീപിലെ വാചർ പോളിന്റെ മരണം: സര്‍ക്കാര്‍ വീഴ്ചയെന്ന് മാർ ജോസഫ് പാംപ്‌ളാനി

 


കണ്ണൂര്‍: (KVARTHA) വയനാട് കുറുവദ്വീപിലെ വാച്ചര്‍ പോളിന്റെ മരണത്തില്‍ സര്‍ക്കാരിനും വനം വകുപ്പിനും വീഴ്ച്ച സംഭവിച്ചുവെന്ന് തലശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Mar Joseph Pamplani | കുറുവ ദ്വീപിലെ വാചർ പോളിന്റെ മരണം: സര്‍ക്കാര്‍ വീഴ്ചയെന്ന് മാർ ജോസഫ് പാംപ്‌ളാനി

വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടിയ മലയോര കര്‍ഷകരുടെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണ്. സാധാരണ മനുഷ്യന്റെ ജീവന് സര്‍ക്കാര്‍ നല്‍കുന്ന വിലയുടെ സൂചനയാണിത്. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനത്തിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ശക്തമായ പ്രതിഷേധങ്ങള്‍ മലയോര കര്‍ഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാര്‍ ജോസഫ് പാംപ്‌ളാനി മുന്നറിയിപ്പ് നല്‍കി.

Keywords:  Kannur, Kerala, Kerala-News, Wayanad-News, Mar Joseph Pamplani called the death of watcher Paul Is a failure of the government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia