മാവോയിസ്റ്റ് സംഘം വീട്ടില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പോലീസുകാരന്റെ പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാനന്തവാടി:  (www.kvartha.com 25.04.2014)  മാവോയിസ്റ്റുകളെന്ന് പറഞ്ഞ് നാലംഗ സംഘം പോലീസുകാരന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി.  മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പോലീസുകാരനായ കുഞ്ഞോം സ്വദേശി പ്രമോദിനെയാണ്  വ്യാഴാഴ്ച അര്‍ധരാത്രിയോടെ മാവോയിസ്റ്റുകള്‍ ജനലിലൂടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

പോലീസ് ഉദ്യോഗം രാജിവെച്ച് കൃഷിപ്പണിക്ക് പോയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം വീടിന് പുറത്തെ ചുമരില്‍ പോസ്റ്ററും പതിപ്പിച്ചു. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ സഹായിക്കുന്ന പ്രമോദ് സൂക്ഷിക്കുക, ഒറ്റുകാരന് ശിക്ഷ മരണമാണ് എന്നിങ്ങനെയുള്ള പോസ്റ്ററാണ് പതിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ പ്രമോദിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന  ബൈക്ക് തീയിടുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ സമരസമിതി നേതാക്കളെയും മാവോയിസ്റ്റുകളുടെ പട്ടികയില്‍പ്പെടുത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസിന്റെ  നടപടി വിവാദമായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിക്കാനിരിക്കെ പോലീസ് ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പോലീസുകാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

മാവോയിസ്റ്റ് സംഘം വീട്ടില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പോലീസുകാരന്റെ പരാതിമൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിന്റെ കൈവശമുള്ള ഫോട്ടോ കാണിച്ച് കോളനിവാസികളെ ചോദ്യം ചെയ്തപ്പോള്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഷിനോജ്, ജയണ്ണ, ഗോപാലകൃഷ്ണന്‍, കന്യ എന്ന കന്യാകുമാരി, സുന്ദരി എന്നിവരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. രൂപേഷാണ് തോക്കു ചൂണ്ടി സംസാരിച്ചതെന്ന് പ്രമോദ് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴും മലയാളവും ഇടകലര്‍ന്നുള്ള സംസാരമായിരുന്നു.

സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജില്ലയിലെ 17 വകുപ്പുകളിലെ ഫയലുകള്‍ മുഴുവനും മലയാളത്തില്‍

Keywords: Pramod, Poster,Adivasi, Complaint, House, Gun attack, Allegation, Burnt, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script