മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തത്, പരിശോധന തുടരുന്നു

 


തിരുവനന്തപുരം: (www.kvartha.com 02.11.2019) അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പിടിച്ചെടുത്ത ആയുധങ്ങളും ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. തോക്കുകളും ലാപ്‌ടോപും ടാബ്‌ലെറ്റും ഉള്‍പ്പെടെയുള്ളവ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായി. 2004 ല്‍ ഒഡീഷയിലെ കോരാപുഡില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് മാവോവാദികള്‍ തട്ടിയെടുത്ത ആയുധങ്ങളില്‍ ചിലതാണ് ഇവയെന്ന് പോലീസ് സ്ഥിരീകരിച്ചു.

303 സീരിസില്‍പ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തത്, പരിശോധന തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Thiruvananthapuram, Maoist, Laptop, Tablet, Police, attack, Maoists Encounter: Weapon test continues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia