മാവോയിസ്റ്റ് കേന്ദ്ര സെക്രട്ടറി കേരളത്തില്‍ വന്നുപോയി; സംസ്ഥാന സെക്രട്ടറിയെ മാറ്റി
Dec 5, 2013, 10:42 IST
തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സമീപകാലത്തു കേരളത്തില്‍ പര്യടനം നടത്തിയതായി സൂചന. സമീപകാലത്തു കേരളത്തില്‍ മാവോയിസ്റ്റ് ഗ്രൂപ്പ് സജീവമായതിനു പിന്നില്‍ കേന്ദ്ര നേതാവിന്റെ സന്ദര്‍ശം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി സെക്രട്ടറിയുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് കേരള പോലീസിലെ ഇന്റലിജന്‍സ് വിഭാഗത്തിനു സൂചന ലഭിച്ചത് അദ്ദേഹം മടങ്ങിയ ശേഷമാണെന്ന് അറിയുന്നു. എന്നാല്‍ എവിടെയൊക്കെയാണ് പോയതെന്നോ, എവിടെയൊക്കെ രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചെന്നോ ഇന്റലിജന്‍സിനു വിവരമില്ല.
അതിനേക്കാള്‍ പ്രധാനം, കേരളത്തിലെ മാവോയിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രൂപേഷിനെ മാറ്റി പുതിയ സെക്രട്ടറിയെ ചുമതലയേല്‍പിച്ചു എന്നത് പോലീസ് അറിഞ്ഞിട്ടില്ല എന്നതാണ്. രൂപേഷാണ് സെക്രട്ടറി എന്ന വിവരം ഏറെക്കുറെ പരസ്യമായ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി സംസ്ഥാന സെക്രട്ടറിയായിരുന്ന രൂപേഷിനെ മാറ്റി വേറെ ആളെ നിയമിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാനും അത് നടപ്പാക്കാനുമുള്ള സ്‌ക്വാഡുകളുടെ ഏകോപനമാണത്രേ രൂപേഷിന്റെ പുതിയ ചുമതല.
രൂപേഷും ഭാര്യയും ഒളിവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചു വിവരം ലഭിച്ച ശേഷം പോലീസ് ഇവരെത്തേടി അരിച്ചു പെറുക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഹൈക്കോടതി ജീവനക്കാരിയായിരുന്ന ഭാര്യ ഷീന പശ്ചിമബംഗാളിലെ നന്ദിഗ്രാം സമരത്തില്‍ പങ്കെടുത്തവര്‍ കേരളത്തില്‍ അതിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍ താമസിക്കാന്‍ സ്ഥലം നല്‍കിയതിന്റെ പേരില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. തുടര്‍ന്നാണ് അവരും ഒളിവില്‍ പോയതും ഭര്‍ത്താവിനൊപ്പം മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. നിങ്ങളെന്നെ മാവോയിസ്റ്റാക്കി എന്നു പറഞ്ഞ് ഷീന അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കത്ത് അയച്ചത് വാര്‍ത്തയായിരുന്നു.
കേരളത്തിലെ വന മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാകുന്നു എന്ന സൂചനകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ്, അവരുടെ കേന്ദ്ര സെക്രട്ടറിയുടെ കേരള സന്ദര്‍ശനവും പുറത്തുവരുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകളുടെ അജന്‍ഡ എന്തെന്നു വ്യക്തമല്ല.
നക്‌സല്‍ ഗ്രൂപ്പുകള്‍ പലതായി പിരിയുകയും എന്നാല്‍ നക്‌സലൈറ്റ് ആശയങ്ങള്‍ ഉള്ളവര്‍ ഇപ്പോഴും പലയിടത്തും അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യമാണ് മാവോയിസ്റ്റുകള്‍ മുതലെടുക്കുന്നത്. സിപിഐ എംഎല്‍- റെഡ്ഫഌഗിന്റെ യുവജനവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.ടി. കുഞ്ഞിക്കണ്ണന്‍, പ്രസിഡന്റായരുന്ന പി.ജെ. ബേബി തുടങ്ങിയവര്‍ സിപിഎമ്മില്‍ പോയെങ്കിലും അക്കാലത്തെ യുവജനവേദിക്കാര്‍ ഉള്‍പെടെ കുറേയാളുകളാണ് മാവോയിസ്റ്റുകളായി മാറിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Maoist, Thiruvananthapuram, Kerala, Leader, Maoist State Secretary, Roopesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.