'ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കും'; കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ പേരില്‍ കത്തിലൂടെ വധഭീഷണി

 


കണ്ണൂര്‍: (www.kvartha.com 23.12.2021) കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. കത്തിലൂടെയാണ് വധഭീഷണി. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് 'കബനീ ദള'ത്തിന്റേതെന്ന പേരില്‍ തപാല്‍ വഴിയെത്തിയ കത്തിലുള്ളത്. ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് പ്രധാന ഭീഷണി.

'ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കും'; കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ പേരില്‍ കത്തിലൂടെ വധഭീഷണി

മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോ. പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളും കത്തിലുണ്ട്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പോസ്റ്റ് ബോക്സില്‍ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത നിലയിലായിരുന്നു കത്ത്.

തുടര്‍ന്ന് വിസിയുടെ ഓഫിസിലെത്തിയ കത്ത് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മാവോയിസ്റ്റ് സംഘത്തിന്റെ പേരിലാണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം നല്‍കിയത് തെറ്റായ കീഴ്വഴക്കത്തിലൂടെയാണെന്നും നിയമലംഘനം നടത്തിയെന്നും ആരോപിച്ച് സംസ്ഥാന ഗവര്‍ണര്‍ രംഗത്തുവന്നെങ്കിലും നിയമനം സംബന്ധിച്ച സര്‍കാര്‍ തീരുമാനം ഹൈകോടതി ശരിവെച്ചിരുന്നു.

Keywords: Maoist threat Kannur VC Gopinath Ravindran, Kannur, News, University, Maoists, Complaint, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia