നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി, അരിയും മറ്റു സാധനങ്ങളും വാങ്ങി അവര്‍ മടങ്ങി

 


ADVERTISEMENT

നിലമ്പൂര്‍:(www.kvartha.com 23/02/2018) പൂക്കോട്ടുംപടം പാട്ടക്കരിമ്പ് വനമേഖലയോട് ചേര്‍ന്ന് വേങ്ങാപരതയില്‍ മാവോവാദികള്‍ വീണ്ടുമെത്തി. വേണ്ടാപരതയിലെ റബര്‍ തോട്ടത്തിലാണ് മാവോവാദികള്‍ എത്തിയത്. മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി അഷ്‌റഫിന്റെ എസ്റ്റേറ്റിലെ വീട്ടിലാണ് ബുധനാഴ്ച രാത്രി 9.30 നാണ് ഒരു സ്ത്രീയുള്‍പ്പെടെ നാല് പേരടങ്ങുന്ന മാവോ സംഘമെത്തിയത്.

എസ്റ്റേറ്റിന് സമീപത്തെ സ്ഥലം വാഴകൃഷി നടത്താന്‍ പാട്ടത്തിനെടുത്ത വാറക്ക കണ്ടത്തില്‍ ഡാനിയേല്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫോറസ്റ്റ് ജീവനക്കാരായിരിക്കുമെന്നു കരുതി പുറത്തിറങ്ങിയ ഡാനിയേല്‍ ആയുധധാരികളായ മാവോയിസ്റ്റുകളെ കണ്ട് പേടിച്ചു . എന്നാല്‍ കൂള്‍ ഡൗണ്‍ എന്ന് പറഞ്ഞ സംഘം അരിയും മറ്റു സാധനങ്ങളും വാങ്ങി ഒന്നും സംസാരിക്കാതെ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് എത്തിയ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.

നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി, അരിയും മറ്റു സാധനങ്ങളും വാങ്ങി അവര്‍ മടങ്ങി


നിലമ്പൂര്‍, എടക്കര എസ് ഐമാരും പുക്കാട്ടുംപാടംഎസ്.ഐയും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ന്യൂ അമരമ്പലം റിസര്‍വ്വ് വനമേഖലയില്‍ മാവോസാന്നിധ്യം പതിവാണ് .നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്നത് ഈ 'ഭാഗത്താണ്. കരുളായി വനത്തിലെ മാവോ-പോലീസ് ഏറ്റുമുട്ടലിന് മുമ്പ് ഇവിടെ ഇടക്കിടെ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ടി കെ കോളനി പൂന്തോട്ടം കടവിലെ വനം ഔട്ട് പോസ്റ്റിന് തീയിടുകയും വനപാലകരെ തട്ടികൊണ്ട് പോകാന്‍ മാവോയിസ്റ്റുകള്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച്ചയും പാട്ടക്കരിമ്പ് ആദിവാസികോളനിക്ക് സമീപം ചന്ദ്രന്റെ വീട്ടിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Maoist, Forest dept., Maoist seen in nilambur pookkottumpadam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia