Investigation | മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഈര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാനന്തവാടി: (KVARTHA) മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഈര്‍ജിതമാക്കി പൊലീസ്. നിരത്തില്‍ വാഹന പരിശോധന, കാടുകയറിയുള്ള പരിശോധന, ഹെലികോപ്റ്ററും രണ്ട് ഡ്രോണുകളും ഉപയോഗിച്ചുള്ള ആകാശ പരിശോധന എന്നിങ്ങനെ ത്രിമുഖ തന്ത്രവുമായാണ് പൊലീസ് ഇറങ്ങി തിരിച്ചിരിക്കുന്നത്.

Investigation | മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഈര്‍ജിതമാക്കി പൊലീസ്

ഇത്രയൊക്കെ പരിശോധന കര്‍ശനമാക്കിയിട്ടും മൂന്നു വട്ടം ഒരേ പ്രദേശത്ത് എത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പൊടിപോലും കണ്ടെത്താനാകാത്തത് പൊലീസിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ അരീക്കോട്ടു നിന്നു പുറപ്പെട്ട ഹെലികോപ്റ്റര്‍ ബാണാസുര, പടിഞ്ഞാറത്തറ, തിരുനെല്ലി, കമ്പമല, തലപ്പുഴ, മക്കിമല, പേരിയ, പഞ്ചാരക്കൊല്ലി, കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍ വനമേഖലകള്‍ കേന്ദ്രീകരിച്ചാണു തിരച്ചില്‍ നടത്തിയത്. കര്‍ണാടക അതിര്‍ത്തി കടന്നു പരിസരപ്രദേശങ്ങളിലും ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തി.

ജില്ലാ പൊലീസ് ചീഫ് പഥം സിങ്, മാനന്തവാടി ഡി വൈ എസ് പി പിഎല്‍ ഷൈജു, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ് അസി.കമന്‍ഡന്റ് കെഎസ് അജിത് എന്നിവര്‍ക്ക് പുറമേ രണ്ട് കമാന്‍ഡോകളും രണ്ടു മണിക്കൂറിലേറെ നീണ്ട തിരച്ചിലില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12.50ന് വയനാട് എന്‍ജിനീയറിങ് കോളജ് മൈതാനത്ത് പൊലീസ് ഒരുക്കിയ ഹെലിപാഡില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം ഹെലികോപ്റ്റര്‍ അരീക്കോട്ടേക്കു മടങ്ങി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

Keywords:  Maoist presence in Wayanad; Three-level border patrolling, helicopter surveillance proposed, Wayanad, News, Maoist Presence, Police, Helicopter, Drone, Helipad, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia