Maoist | കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി

 


ഇരിട്ടി: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി. മലയോരത്താണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായത്. കേളകം രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇരിട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി. 

Maoist | കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി


കഴിഞ്ഞ കുറച്ചു നാളുകളായി വയനാട്ടിലെ പല സ്ഥലങ്ങളിലും മാവോയിസ്റ്റുകളെത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ രാമച്ചിയില്‍ മാവോയിസ്റ്റുകളെത്തിയത്.

Keywords: Maoist presence in Kannur again, Kannur, News, Maoist Presence, Police, Food, Probe, DYSP, Family, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia