SWISS-TOWER 24/07/2023

Maoist | വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; 'അഞ്ചംഗസംഘം റിസോര്‍ടില്‍ ചിലവഴിച്ചത് ഒന്നരമണിക്കൂറോളം'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പറ്റ: (KVARTHA) വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതായി പൊലീസ്. മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചും വനമേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടയില്‍ ആണ് അഞ്ചംഗ സംഘം മക്കിമലയില്‍ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് മക്കിമല.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മക്കിമലയിലെ റിസോര്‍ടില്‍ മാവോയിസ്റ്റ് സംഘം എത്തിയതെന്ന് പൊലീസ് പറയുന്നു. ഒന്നരമണിക്കൂറോളം റിസോര്‍ടില്‍ ഉണ്ടായിരുന്ന സംഘം ഇവിടുത്തെ ജീവനക്കാരന്റെ ഫോണ്‍ വാങ്ങിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താക്കുറിപ്പ് അയച്ചു നല്‍കിയതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കമ്പമലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വാര്‍ത്താക്കുറിപ്പാണ് അയച്ചത്.

Maoist | വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; 'അഞ്ചംഗസംഘം റിസോര്‍ടില്‍ ചിലവഴിച്ചത് ഒന്നരമണിക്കൂറോളം'

തണ്ടര്‍ബോള്‍ട്ടും പൊലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടയിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പെടുന്നത്. കഴിഞ്ഞദിവസം എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

Keywords: Maoist presence again in Wayanad Makhimala, Wayanad, News, Maoist Presence,  Makhimala, Police, Phone, Probe, Helicopter, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia