Maoist | 'കൊട്ടിയൂര്‍ വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം', തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Jun 21, 2023, 22:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊട്ടിയൂര്‍: (www.kvartha.com) കൊട്ടിയൂര്‍ വനമഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും സജീവമായതായി പൊലീസ്. കര്‍ണാടക - കേരള വനാതിര്‍ത്തി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയത്. കേളകം രാമച്ചി കോളനിയില്‍ തോക്കേന്തിയ രണ്ടംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.
രാത്രി എട്ടുമണിയോടെ രാമച്ചി കോളനിയിലെ എടാന്‍ കേളപ്പന്റെ വീട്ടിലാണ് സംഘം എത്തിയത്. പത്തര മണിയോടെയാണ് സംഘം മടങ്ങിയത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുവെന്നും വീട്ടുകാര്‍ പറഞ്ഞു. പ്രമുഖ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വിക്രം ഗൗഡയും സഹപ്രവര്‍ത്തകനുമാണ് രാമച്ചിയിലെത്തിയതെന്ന സൂചനയും പൊലീസ് പങ്കുവച്ചു.
ഒരു മാസത്തിനുള്ളില്‍ ഈ മേഖലയില്‍ ഇത് നാലാം തവണയാണ് സായുധരായ മാവോയിസ്റ്റ് സംഘമെത്തുന്നത്. നേരത്തെ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയ സംഭവവും നടന്നിരുന്നു. കണ്ണവം ചെക്കിയേരി കോളനിയിലും നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസം രാവിലെ അയ്യംകുന്നിലെ എടപ്പുഴയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കളി തട്ടുംപാറ, തുടിമരം എന്നീ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇതോടെ നമ്മുടെ കര്‍ണാടക വനാതിര്‍ത്തി മേഖല മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന കേന്ദ്രമാവുകയാണെന്നാണ് സൂചന. പുതുതായി നിരവധി കേഡറുകള്‍ മാവോയിസ്റ്റ് കബനി ദളത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.

Keywords: Maoist presence again in Kottiyoor forest area, Police intensify search, Kannur, News, Maoist presence, Police, Probe, Mobile Charge, Gun, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.