Maoist | 'കരിക്കോട്ടക്കരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, വീടുകളിലെത്തിയത് സിപി മൊയ്തീനും സംഘവും'
Jun 7, 2023, 22:28 IST
ഇരിട്ടി: (www.kvartha.com) ഇരിട്ടി കരിക്കോട്ടകരിക്ക് അടുത്തുള്ള വാളത്തോട്ടിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന വീടുകളില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയതായി പ്രദേശവാസികള്‍. കാട്ടൂപറമ്പില്‍ ജയപാലന്, കുറ്റിയാനിക്കല്‍ ജോസ്, ഐക്കരെ വടക്കേതില്‍ പ്രസന്നന് എന്നിവരുടെ വീടുകളിലാണ് സി പി മൊയ്ദീന്, ജിഷ എന്നിവര്‍ അടങ്ങുന്ന ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് എന്ന് പൊലീസിന് നല്കിയ പരാതിയില്‍ പ്രദേശവാസികള്‍ പറയുന്നു
വീടുകളില്‍ നിന്നും ചോറും, കഞ്ഞിയും, ചക്ക പുഴുക്കും കഴിച്ച ഇവര്‍ അരി, പഞ്ചസാര, ഉള്ളി കാന്താരി മുളക്, ടിഫിന്‍ ബോക്സ് എന്നിവ ശേഖരിച്ച ശേഷമാണ് മടങ്ങിയത്. മാവോയിസ്റ്റുകള്‍ ആണെന്നും തങ്ങള്‍ വന്ന വിവരം ആരോടും പറയരുത് എന്നും സംഘം നിര്‍ദേശിച്ചതായും വീട്ടുകാര്‍ പറഞ്ഞു.
വാളത്തോട്ടിലില്‍ ജനവാസകേന്ദ്രങ്ങളിലെത്തിയത് സിപി മൊയ്തീന്, ജിഷ എന്നിവരുടെ നേതൃത്വത്തിലുളള മാവോയിസ്റ്റ് സംഘമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തോക്ക് ഉള്‍പെടെയുളള ആയുധധാരികളായാണ് ഇവരെത്തിയത്. മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ ബോള്‍ട് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Keywords: Maoist presence again in Karikotakkari, Kannur, News, Maoist, Police, Probe, Gun, Food, Malayalam News, Kerala.
Keywords: Maoist presence again in Karikotakkari, Kannur, News, Maoist, Police, Probe, Gun, Food, Malayalam News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.